ഹല കാസ്രോഡ് ഫെസ്റ്റിൽ പ്രമുഖരെ ആദരിക്കും
text_fieldsഖാദർ തെരുവത്ത്, ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, യഹ്യ തളങ്കര
ദുബൈ: ‘ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് പ്രവാസി മഹോത്സവം 2025’ വേദിയിൽ മലയാളി പ്രവാസ രംഗത്തെ പ്രമുഖരായ മൂന്ന് വ്യക്തിത്വങ്ങളെ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ആദരിക്കുമെന് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച ദുബൈ അൽ ഖിസൈസിലെ ഇത്തിസലാത്ത് അക്കാദമിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഖാദർ തെരുവത്തിന് ‘ലെഗസി ലെജൻഡ് അവാർഡും’ ശംസുദ്ദീൻ ബിൻ മുഹിയുദ്ദീന് ‘യൂനിറ്റി അംബാസഡർ അവാർഡും’ യഹ്യ തളങ്കരക്ക് ‘ഹ്യുമാനിറ്റി ക്രൗൺ അവാർഡു’മാണ് സമ്മാനിക്കുക.
ഞായറാഴ്ച ഉച്ച 12 മുതൽ രാത്രി 11 മണി വരെ നീണ്ടുനിൽക്കുന്ന പ്രവാസി മഹോത്സവത്തിൽ 15,000ത്തോളം ആളുകൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൾച്ചറൽ ഹാർമണി, ഫുഡ് സ്ട്രീറ്റ്, പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന ലൈവ് മ്യൂസിക്കൽ കൺസേർട്ട്, കാസർകോടിന്റെ തനത് സംസ്കാരം വിളിച്ചോതുന്ന നാടൻ കലകൾ, അവാർഡ് നൈറ്റ്, അറബ് ഫ്യൂഷൻ പ്രോഗ്രാമുകൾ, മാജിക്കൽ മൊമെന്റ്സ്, ചിരിയും ചിന്തയും സമ്മേളിക്കുന്ന ഗെയിംസ് അറീന, മെഹന്തി ഡിസൈൻ മത്സരം, കിച്ചൺ ക്വീൻ മത്സരം, മെഡിക്കൽ ഡ്രൈവ് തുടങ്ങിയവയും അരങ്ങേറും. സലാം കന്യപ്പാടി, ഹനീഫ് ടി.ആർ, ഡോ. ഇസ്മയിൽ, അബ്ദുല്ല ആറങ്ങാടി, ഹംസ് തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, പി.ഡി നൂറുദ്ദീൻ, കെ.പി അബ്ബാസ്, റഫീഖ് പടന്ന, സുബൈർ അബ്ദുല്ല, ബഷീർ പാറപ്പള്ളി, അഷറഫ് ബായാർ, ആസിഫ് ഹൊസങ്കടി, റഫീഖ് പടന്ന തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

