റാക് പൊലീസ് സ്റ്റാള്‍ സന്ദര്‍ശിച്ച് പ്രമുഖര്‍
text_fieldsറാസല്‍ഖൈമ: അറേബ്യന്‍ ട്രാവത്സ് മാര്‍ക്കറ്റ് പ്രദര്‍ശനത്തില്‍ റാക് ടൂറിസം പൊലീസ് സ്റ്റാള്‍ നിരവധി പേരുടെ ശ്രദ്ധാകേന്ദ്രമായി. റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയുടെ കൂടി സഹകരണത്തോടെയായിരുന്നു ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ എക്സിബിഷന് നടന്നത്.
ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്മാന് ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല് മക്തൂം റാക് പൊലീസ് സ്റ്റാളിലെത്തി.ടൂറിസം പൊലീസ് വകുപ്പ് മേധാവി മേജര്‍ ഗാനിം ജാസിം അല്‍ സുവൈദി ടൂറിസം പൊലീസിന്റെ പ്രവര്‍ത്തനങ്ങളും സുരക്ഷാ -ടൂറിസം നെറ്റ് വര്‍ക്ക് സിസ്റ്റത്തെയും കുറിച്ച് വിശദീകരിച്ചു.
വിനോദ സഞ്ചാരികളുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതവും ആകര്‍ഷകവുമായ വിനോദ അന്തരീക്ഷം പ്രധാനം ചെയ്യുന്നതിലും ടൂറിസം പൊലീസ് സംഭാവനകളര്പ്പിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
