Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഘോഷമായി ആശ്രയം ‘ഒന്നിച്ചോണം 2026’

text_fields
bookmark_border
ആഘോഷമായി ആശ്രയം ‘ഒന്നിച്ചോണം 2026’
cancel

അജ്മാൻ: കോതമംഗലം–മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മയായ ആശ്രയം യു.എ.ഇ ‘ഒന്നിച്ചോണം 2026’ എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അജ്മാൻ റിയൽ സെന്‍റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ആശ്രയം യു.എ.ഇ പ്രസിഡന്‍റ്​ റഷീദ് കോട്ടയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിരാലംബരും അശരണരുമായ ആയിരക്കണക്കിന് ആളുകൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന ആശ്രയം യു.എ.ഇയുടെ സേവനപ്രവർത്തനങ്ങളെ ഡീൻ കുര്യാക്കോസ് എം.പി പ്രശംസിച്ചു.

മുഖ്യാഥിതിയായ കോതമംഗലം എം.എൽ.എ ഷിബു ആശ്രയം യു.എ.ഇ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ സൂചിപ്പിച്ചു. ചടങ്ങിൽ കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റ്​ നവാസ് മീരാൻ അതിഥിയായിരുന്നു. അബൂദബി സോഷ്യൽ കൾച്ചറൽ സെന്‍റർ പ്രസിഡന്‍റ്​ ബിജി എം. തോമസ്, സ്പോൺസർമാരായ ആനന്ദ് ജിജി, ഹാരിസ് തോട്ടത്തികുളം എന്നിവർ സന്നിഹിതരായി. അജാസ് അപ്പാടത്ത് അവതാരകനായി.

ആശ്രയം യു.എ.ഇ ജനറൽ സെക്രട്ടറി ദീപു തങ്കപ്പൻ, രക്ഷാധികാരികളായ ഒമർ അലി, നെജി ജെയിംസ്, ആശ്രയം ചാരിറ്റി പ്രോഗ്രാം കൺവീനർ സമീർ പൂക്കുഴി എന്നിവർ സംസാരിച്ചു. കായിക മത്സരങ്ങൾക്ക് ആശ്രയം യു.എ.ഇ.യുടെ സ്പോർട്സ് കോർഡിനേറ്റർ അനിൽകുമാറും കലാമത്സരങ്ങൾക്ക് ലേഡീസ് വിങ് സെക്രട്ടറി ഷാലിനി സജിയും നേതൃത്വം നൽകി.

വൈസ് പ്രസിഡന്‍റ്​ ഷംസുദ്ദീൻ നെടുമണ്ണിൽ, ജോയിന്റ് സെക്രട്ടറിമാരായ അഭിലാഷ് ജോർജ്, ഷാജഹാൻ കോർകമ്മിറ്റി അംഗങ്ങളായ ലതീഷ്, ജിന്‍റോ, ബോബൻ, റഫീഖ്, സജിമോൻ, ഷാനവാസ്‌, റ്റിങ്കിൽ, അമ്പിളി സുരേഷ്, ഷിജ ഷാനവാസ്‌, മെൽബി എന്നിവർ നേതൃത്വം നൽകി. കിർഗിസ്ഥാനിൽ നടന്ന വേൾഡ് നോമാഡ് ഗെയിംസിൽ വടംവലി റഫറിയായി തിരഞ്ഞെടുക്കപ്പെട്ട ആശ്രയം യു.എ.ഇ സ്പോർട്സ് കൺവീനറുമായ അനിൽകുമാറിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

ദുബൈ, ഷാർജ, വടക്കൻ എമിറേറ്റുകൾ, അബൂദബി, അൽ ഐൻ എന്നിവിടങ്ങളിൽ നിന്നായി ആയിരത്തോളം കുടുംബങ്ങൾ പങ്കെടുത്തു. ആവേശകരമായ ഡിജെ പ്രോഗ്രാമോടെയാണ് ആഘോഷങ്ങൾക്ക് സമാപനമായത്. പ്രോഗ്രാം കൺവീനർ ഇല്യാസ് റഹ്മാൻ സ്വാഗതവും ആശ്രയം യു.എ.ഇ. ലേഡീസ് വിങ് പ്രസിഡന്‍റ്​ സിനിമോൾ അലിക്കുഞ്ഞ്​ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Celebration of Onnichonam 2026
Next Story