ഇസ്ലാഹി സെന്ററുകളില്‍ ആഘോഷം
text_fieldsഇസ്ലാഹി സെന്ററിൽ നടന്ന യു.എ.ഇ ദേശീയദിനാഘോഷം
ദുബൈ: 54ാമത് ദേശീയദിനം ആഘോഷിക്കുന്ന പ്രിയ പോറ്റുനാടിന്റെ ആഘോഷങ്ങളില്‍ അത്യാഹ്ലാദത്തോടെ പങ്കുചേര്‍ന്ന് യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെന്ററും.
അല്‍ഖൂസ് അല്‍മനാര്‍ സെന്ററില്‍ നടന്ന വർണശബളമായ കേന്ദ്രതല ആഘോഷ പരിപാടിയില്‍ ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍ (മാനേജിങ് ഡയറക്ടര്‍, അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍, റീജെന്‍സി ഗ്രൂപ്പ്) മുഖ്യാതിഥിയായി. പ്രസിഡന്റ് എ.പി. അബ്ദുസ്സമദ്, ഡയറക്ടര്‍ അബ്ദുസ്സലാം മോങ്ങം, ഹുസൈന് കക്കാട്, ഭാരവാഹികളായ മുഹമ്മദലി പാറക്കടവ്, അബ്ദുല്‍ വാഹിദ് മയ്യേരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
അല്‍മനാര്‍ സ്കൂള്‍ പ്രിന്‍സിപ്പൽ അബ്ദുസ്സമീഹ് ആലുവ, സകരിയ്യ അൽമനാർ, നിയാസ് മോങ്ങം തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ദേര അല്‍ബറാഹ മനാർ സെന്ററിൽ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി മുനീര്‍ പടന്ന, പ്രിന്‍സിപ്പൽ കാസിം വലിയോറ, ട്രഷറര്‍ വീരാന്‍കുട്ടി, മദ്റസ സെക്രട്ടറി അബ്ദുറഷീദ് പേരാമ്പ്ര, കോ-ഓര്‍ഡിനേറ്റര്‍ ഇസ്ഹാഖലി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഖിസൈസ് ഇസ്ലാഹി സെന്ററിൽ നടന്ന പരിപാടിയില്‍ സി.പി. മുജീബ്റഹ്മാന്‍ മദനി കൊടിയത്തൂര്‍ മുഖ്യാതിഥിയായി. പി.പി.സി. ഇല്യാസ് മുക്കം, കെ.എം. കുഞ്ഞിമുഹമ്മദ് പറപ്പൂര്, നസീം അക്തര്‍ ഉമരി, അബ്ദുസ്സലാം മദനി, അബ്ദുറസാഖ് സലഫി തുടങ്ങിയവര്‍ നേതൃത്വം നല്കി. വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ മാര്‍ച്ച്പാസ്റ്റ് ഉള്‍പ്പെടെ നിരവധി ഇമാറാത്തി പരിപാടികള്‍ ഇതിന്റെ ഭാഗമായി നടന്നു. ധാരാളം വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും വിവിധയിടങ്ങളിലെ പരിപാടികളില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

