ഈദ്, ഓണം ആഘോഷിച്ചു
text_fieldsകൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂനിറ്റും ദിബ്ബ ലുലു ഹൈപ്പർ മാർക്കറ്റും ഒരുക്കിയ ഈദ്, ഓണം ആഘോഷം
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂനിറ്റും ദിബ്ബ ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ഈദ്, ഓണം ആഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരവും വിവിധ കലാപരിപാടികളും അരങ്ങേറി. 11 ടീമുകൾ പങ്കെടുത്ത പൂക്കളമത്സരത്തിൽ റൈൻബോ ദിബ്ബ ഒന്നാം സ്ഥാനവും ഫേവ മലയാളീസ് രണ്ടാം സ്ഥാനവും ഡി.എം ബോയ്സ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. കൈരളി കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ, സിനിമാ താരം ശ്രീദേവി അവതരിപ്പിച്ച നൃത്തം, സരിക ആൻഡ് ടീം അവതരിപ്പിച്ച ഡാൻസ്, കുട്ടികൾക്കായി ഒരുക്കിയ ഓണക്കളികൾ, ഗാനമേള തുടങ്ങിയവ ആഘോഷങ്ങൾക്ക് നിറംപകർന്നു. ലുലു ഹൈപ്പർ മാർക്കറ്റ് ദിബ്ബ ജനറൽ മാനേജർ രതീഷ് ശങ്കർ, ലോക കേരളസഭ അംഗം സൈമൺ സാമൂവേൽ, കൈരളി സെൻട്രൽ സെക്രട്ടറി അബ്ദുൽ കാദർ എടയൂർ എന്നിവർ ആശംസ നേർന്നു. മലയാളം മിഷൻ മേഖലാ സെക്രട്ടറി രാജശേഖരൻ വല്ലത്ത്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ കൾച്ചറൽ സെക്രട്ടറി സഞ്ജീവ് മേനോൻ, ഫോട്ടോഗ്രാഫറും ആർട്ടിസ്റ്റുമായ ജോബി ജോസഫ് എന്നിവർ മത്സരത്തിന്‍റെ വിധി കർത്താക്കളായി. ഓണാഘോഷത്തിന് കൈരളി ദിബ്ബ യൂനിറ്റ് പ്രസിഡന്റ് ശശീന്ദ്രൻ, സെക്രട്ടറി അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.

