Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുരക്ഷിതമായി പെരുന്നാൾ...

സുരക്ഷിതമായി പെരുന്നാൾ ആഘോഷിക്കാം

text_fields
bookmark_border
സുരക്ഷിതമായി പെരുന്നാൾ ആഘോഷിക്കാം
cancel

ദുബൈ: യു.എ.ഇയിലെ വിശ്വാസികൾക്കിത്​ ആശ്വാസത്തി​െൻറ പെരുന്നാൾ കൂടിയാണ്​. ലോക്​ഡൗണിലമർന്ന കഴിഞ്ഞ വർഷത്തെ പെരുന്നാളിനുശേഷം ഒരുപാട്​ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു.'

വീടകങ്ങളിൽനിന്ന്​ ഈദ്​ഗാഹിലേക്കും പള്ളികളിലേക്കും പെരുന്നാൾ നമസ്​കാരത്തിനെത്താം എന്നത്​ അവരുടെ മനസ്സിന്​ ചെറുതല്ലാത്ത ആശ്വാസം പകരുന്നുണ്ട്​. നമസ്​കാരത്തിന്​ അനുമതി നൽകിയിട്ടുണ്ടെങ്കിലും സുരക്ഷയിൽ വിട്ടുവീഴ്​ചയുണ്ടാവില്ലെന്ന്​ പൊലീസ്​ വ്യക്​തമാക്കിയിട്ടുണ്ട്​.മഹാമാരി അതിശക്​തനായി ഈ ലോകത്ത്​ തുടരുന്നുണ്ട്​ എന്ന്​ മനസ്സിൽ കരുതി വേണം പുറത്തിറങ്ങാനും ആഘോഷിക്കാനും.

പെരുന്നാൾ നമസ്കാരം 15 മിനിറ്റില്‍ ഒതുക്കണം

ഷാര്‍ജ: നമസ്കാരവും ശേഷമുള്ള പ്രസംഗവും 15 മിനിറ്റില്‍ കൂടരുതെന്ന് ഷാർജ ഇസ്​ലാമിക് അഫയേഴ്‌സ് ഡിപ്പാർട്മെൻറ്​ അറിയിച്ചു. നമസ്കാരത്തിന് 15 മിനിറ്റു മുമ്പ് ആരാധനാലയങ്ങളും ഈദ്ഗാഹുകളും തുറക്കുകയും നമസ്കാരശേഷം ഉടൻ അടക്കുകയും ചെയ്യും. കൂട്ടംകൂടി നില്‍ക്കാനോ ആ​േശ്ലഷം നടത്താനോ ഹസ്​തദാനം നൽകാനോ ശ്രമിക്കരുത്.

വൈറസ് ബാധിച്ച ആളുകളുമായി സമ്പർക്കം പുലർത്തുന്നവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ തുടങ്ങിയവർ ഈദ് പ്രാർഥനയിൽ പങ്കെടുക്കുന്നത് വിലക്കിയിട്ടുണ്ടെന്നും ഷാർജ ഇസ്​ലാമിക് അഫയേഴ്‌സ് വകുപ്പ് അറിയിച്ചു.നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഷാർജയിലെ പള്ളികളിലെ സ്ത്രീകളുടെ പ്രാര്‍ഥന ഹാളുകള്‍ അടച്ചിടും.

അബ്​ദുൽ ഹലീം ഹഫീസ് 'വീണ്ടും എത്തുന്നു'

ഷാര്‍ജ: ക്ലാസിക്കല്‍ അറബ് സംഗീതത്തി​െൻറ രാജകുമാരനാണ് കറുത്ത തൊലിയുള്ള വാനമ്പാടി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രശസ്ത ഈജിപ്ഷ്യന്‍ ഗായകന്‍ അബ്​ദുൽ ഹലീം ഹഫീസ്.

ഗള്‍ഫ് റേഡിയോകളില്‍ ഇദ്ദേഹത്തി​െൻറ പാട്ടുകള്‍ നിരന്തരം പ്രക്ഷേപണം ചെയ്യുന്നു. 1970ല്‍ ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും ആത്മാവിലേക്കിറങ്ങുന്ന സ്വരമാധുരി കൊണ്ട് ഇന്നും ജീവിക്കുകയാണ് അബ്​ദുൽ ഹലീം.

ഇദ്ദേഹത്തി​െൻറ ആദ്യ ഹോളോഗ്രാം പരിപാടിക്ക് ദുബൈ ഓപറ ആതിഥേയത്വം വഹിക്കും. മേയ് 13, 14 തീയതികളിൽ ഈദുൽ ഫിത്​ർ ആഘോഷവേളയിലാണ് വേദിയിലെത്തുന്നത്.

90 മിനിറ്റ് ദൈർഘ്യമുള്ള ഷോയിൽ ഗായക​െൻറ ഏറ്റവും ജനപ്രിയമായ ചില ഗാനങ്ങൾ അവതരിപ്പിക്കും. ഹോളോഗ്രഫിയും നിർമിതബുദ്ധിയും ഉപയോഗപ്പെടുത്തിയാണ് ഗായകനെ വേദിയിലേക്ക് എത്തിക്കുന്നത്.

ശബ്​ദംകൊണ്ട് മാത്രം ഈ അനുഗൃഹീത ഗായകനെ നെഞ്ചിലേറ്റിയവര്‍ക്ക് അദ്ദേഹത്തെ വേദിയില്‍ സാങ്കേതിക മികവില്‍ കാണാനുള്ള അവസരമാണ് ലഭിക്കുന്നത്.ലേസർ രശ്മികൾ ഉപയോഗിച്ച് വസ്തുക്കളുടെ ത്രിമാന പ്രതിബിംബങ്ങൾ സൃഷ്​ടിച്ചാണ്​ അദ്ദേഹത്തെ വീണ്ടും അവതരിപ്പിക്കുന്നത്​.

മ്യൂസിയങ്ങൾ കുടുംബങ്ങളെ സ്വാഗതം ചെയ്യും

ഷാര്‍ജ: ഈദുൽ ഫിത്റി​െൻറ രണ്ടാം അവധി ദിവസം ഷാർജയിലെ മ്യൂസിയങ്ങൾ സാധാരണ പ്രവർത്തന സമയങ്ങളിലേക്ക് മടങ്ങിവരുമെന്ന് ഷാർജ മ്യൂസിയംസ് അതോറിറ്റി (എസ്​.എം.എ) അറിയിച്ചു.

ആറു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക്​ ശില്‍പശാലകളും നടക്കും. ഷാർജ ആർട്ട് മ്യൂസിയത്തിൽ ലാസ്​റ്റിങ്​ ഇംപ്രഷന്‍ എന്ന പേരില്‍ നടക്കുന്ന പരിപാടിയിൽ അന്തരിച്ച അൽജീരിയൻ കലാകാര​െൻറ ബയ എന്നറിയപ്പെടുന്ന കലാസൃഷ്​ടികൾ ആസ്വദിക്കാം.

മോഡേൺ ആൻഡ് കണ്ടംപററി അറബ് ആർട്ട് കലക്​ഷൻ, ബാർജീൽ ആർട്ട് ഫൗണ്ടേഷ​െൻറ 'എ സെഞ്ച്വറി ഇൻ ഫ്ലക്സ്', എമിറേറ്റ്സ് ഫൈൻ ആർട്സ് സൊസൈറ്റിയുടെ വാർഷിക എക്സിബിഷൻ എന്നിവ ഷാർജ ആർട്ട് മ്യൂസിയത്തില്‍ നടക്കുന്നുണ്ട്. ശനി മുതൽ വ്യാഴം വരെ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയും വെള്ളിയാഴ്ച വൈകീട്ട്​ നാലു മുതല്‍ രാത്രി എട്ടു വരെയും തുറക്കും. ഷാർജ അക്വേറിയവും ഷാർജ മാരിടൈം മ്യൂസിയവും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് തുറക്കും. കൂടുതൽ വിവരങ്ങൾ www.sharjahmuseums.comൽ.

സൂക്ഷിക്കുക; പൊലീസ്​ കൂടെയുണ്ട്​​

അസാധാരണമാം വിധം പൊലീസിനെ വിന്യസിക്കുന്നുണ്ട്​ ഇക്കുറി ദുബൈ പൊലീസ്​. ദുബൈയിൽ മാത്രം 3000 ​െപാലീസുകാർ കോവിഡ്​ സുരക്ഷ നിരീക്ഷിക്കും. 500 ​പട്രോളിങ്​ സംഘവും 32 ബൈ സൈക്കി​ൾ പട്രോളിങ്​ സംഘവും എത്തും. ദുബൈ ​െപാലീസുമായി സഹകരിച്ച്​ 700 വളൻറി​യർമാർ സുരക്ഷ നി​ർദേശങ്ങളുമായി രംഗത്തിറങ്ങും.

അടിയന്തര ഘട്ടങ്ങൾ നേരിടാൻ 111 ആംബുലൻസും 72 ഫയർ ട്രക്കുകളും തയാറായിരിക്കും. ദുബൈയിലെ ഒമ്പത്​ ബീച്ചുകളിൽ 24 പൊലീസ്​ പ​ട്രോളിങ്​ സംഘവും 18 ബൈക്ക്​ ​പട്രോൾ സംഘവും നിലയുറപ്പിക്കും. ഇതിന്​ പുറമെ 21 തീരദേശ പട്രോളിങ്ങുകാരുമുണ്ടാകും.

ദുബൈയിൽ കൂട്ടം ചേർന്നാൽ പരിപാടി സംഘടിപ്പിക്കുന്നയാൾക്ക്​ 50,000 ദിർഹവും പ​ങ്കെടുക്കുന്ന ഓരോരുത്തർക്കും 15,000 ദിർഹവുമാണ്​ പിഴ. അബൂദബിയിൽ ഇത്​ യഥാക്രമം 10000, 5000 ദിർഹം വീതമാണ്​.

അൽഐൻ മൃഗശാലയിൽ സമയമാറ്റം

അൽഐൻ: പെരുന്നാൾ അവധി ദിനങ്ങൾ ആഘോഷമാക്കാനുള്ള സൗകര്യമൊരുക്കി അൽഐൻ മൃഗശാല. വ്യാഴം മുതൽ ശനി വരെ രാവിലെ ഒമ്പത​ു​ മുതൽ രാത്രി എട്ടുവരെ സന്ദർശകർക്കായി തുറക്കും. എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് വിങ്​സ് ഓഫ് സഹാറ ഷോ ഉൾപ്പെടെയുള്ള പ്രദർശനങ്ങൾ ആസ്വദിക്കാം. ഇമാറാത്തി പരിശീലകരുടെ മേൽനോട്ടത്തിൽ പക്ഷികൾ പറന്ന് ഇരകളെ വേട്ടയാടുന്നത്​ കാണാം. ജിറാഫുകൾക്കും നിറമുള്ള വളർത്തുപക്ഷികൾക്കും ഭക്ഷണം നൽകുന്നതിൽ പങ്കെടുക്കാനും അവസരമുണ്ട്.

വന്യമൃഗങ്ങൾ വിശാലമായ ഇടങ്ങളിൽ സ്വതന്ത്രമായി കറങ്ങിനടക്കുമ്പോൾ അവക്കിടയിലൂടെ ആഫ്രിക്കൻ വന്യജീവി പര്യവേക്ഷണം നടത്താം. കോവിഡ്​ മുൻകരുതലി​െൻറ ഭാഗമായി എല്ലാ സഫാരി വാഹനങ്ങളിലും പ്ലാസ്​റ്റിക് ഷീറ്റുകൾകൊണ്ട് മറകൾ സജ്ജീകരിച്ചിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf covid. eidul fitr#Covid19
News Summary - Celebrate the festival safely
Next Story