സി.സി.എ.ടി കോഴ്സ്; ജി.എം.യുവിൽ ആദ്യ ബാച്ച് പുറത്തിറങ്ങി
text_fieldsജി.എം.യു സംഘടിപ്പിച്ച സി.സി.എ.ടി എയ്റോനോട്ടിക്കൽ ട്രാൻസ്പോർട്ട് ഫൗണ്ടേഷൻ ലെവൽ കോഴ്സിൽ പങ്കെടുത്തവർ
അജ്മാൻ: അജ്മാനിലെ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി സംഘടിപ്പിച്ച ആറുദിവസത്തെ സി.സി.എ.ടി എയ്റോനോട്ടിക്കൽ ട്രാൻസ്പോർട്ട് ഫൗണ്ടേഷൻ ലെവൽ കോഴ്സിൽ ആദ്യ ബാച്ച് പുറത്തിറങ്ങി. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, മെഡിക്കൽ ഇവാക്വേഷൻ, എയർ ആംബുലൻസ് ഓപറേഷൻസ്, ആഗോള മെഡിക്കൽ റീപാട്രീയേഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി അന്താരാഷ്ട്ര എയ്റോനോട്ടിക്കൽ മാർഗനിർദേശങ്ങൾ അനുസരിച്ച് രൂപകൽപന ചെയ്ത പ്രോഗ്രാമിലൂടെ വ്യോമമേഖലയിൽ സംഭവിക്കുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പരിശീലനമാണ് നൽകിയത്. ഡിസംബർ നാലുമുതൽ ഒമ്പതുവരെയായിരുന്നു ആദ്യ ബാച്ചിന്റെ പരിശീലനം. അടുത്ത ബാച്ച് ജൂണിൽ ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
യു.കെയിലെ സി.സി.എ.ടിയിൽ നിന്നുള്ള ആഗോള എയ്റോനോട്ടിക്കൽ വിദഗ്ധരുടെ സഹകരണത്തോടെ വികസിപ്പിച്ച കോഴ്സിന് നേതൃത്വം നൽകിയത് ഡയറക്ടർ പ്രഫ. ഡോ. ടെറി മാർട്ടിനായിരുന്നു. ജി.എം.യുവിന്റെ അത്യാധുനിക ക്ലിനിക്കൽ സിമുലേഷൻ സെന്ററിൽ നടന്ന കോഴ്സിൽ വിമാനങ്ങളിലുണ്ടാകുന്ന യഥാർഥ മെഡിക്കൽ സാഹചര്യങ്ങളിൽ ഏർപ്പെടാനുള്ള അവസരവും ലഭിച്ചു. മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവർ കോഴ്സിൽ പങ്കെടുത്തു. കോഴ്സ് വിജയകരമായി പൂർത്തീകരിച്ചവർക്ക് സി.സി.എ.ഡി, ജി.എം.യു, വ്യവസായ പങ്കാളികൾ എന്നിവർ ചേർന്ന് നൽകുന്ന സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

