മുന്നിൽ മേഘ്‌ന; മാർക്ക് 98.4 ശതമാനം
text_fieldsദുബൈ: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ യു.എ.ഇയിലെ ഇന്ത്യൻ സ്കൂളുകളിൽ സയൻസ് വിഭാഗത്തിൽ 98.4 ശതമാനം മാർക്കോടെ മലയാളി വിദ്യാർത്ഥിനി ഒന്നാമതെത്തി. ഗുരുവായൂർ സ്വദേശികളായ സവിത് ബാലെൻറയും ഡോ: ദീപ കെ മാധവെൻറയും മകളായ മേഘ്‌നയാണു അഭിമാന നേട്ടം കൈവരിച്ചത്. ദുബൈ ഇന്ത്യൻ ഹൈസ്കൂളിെൻറ ചരിത്രത്തിലെ തന്നെ മികച്ച നേട്ടത്തോടെയാണ് ഈ മിടുക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രസതന്ത്രത്തിൽ നൂറ് ശതമാനവും ഭൗതികശാസ്ത്രത്തിൽ 99 ശതമാനവും മാർക്ക് ഇൗ മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്.
എമിറേറ്റ്സ് എയർലൈനിൽ ഐ.ടി മാനേജറായ പിതാവിെൻറ പാത പിന്തുടർന്ന് എൻ. ഐ. ടിയിലോ ഐ. ഐ. ടിയിലോ ചേർന്ന് കമ്പ്യൂട്ടർ ബിരുദം നേടണമെന്നതാണ് അടുത്ത ലക്ഷ്യമെന്നു മേഘ്‌ന 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. കമ്പ്യൂട്ടർ അധ്യാപികയായ വിനീത ജോൺ മേഘ്‌നയുടെ കമ്പ്യൂട്ടർ സയൻസിലെ നൈപുണ്യം തിരിച്ചറിഞ്ഞിരുന്നു. പലപ്പോഴും വളരെ സങ്കീർണമായ ലോജിക്കുകൾ വളരെ അനായാസം കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ നിർധാരണം ചെയ്യാൻ കഴിഞ്ഞിരുന്നുവെന്നു വിനീത ജോൺ പറഞ്ഞു.
വിജയത്തിെൻറ മുഴുവൻ െക്രഡിറ്റും ഗണിതാധ്യാപിക മെറിൻ ജോഷിയെപോലെ സ്‌കൂളിലെ അധ്യാപർക്ക് തന്നെ മേഘ്‌ന നൽകുന്നു . അമ്മ ഡോ: ദീപ ദുബൈ എൻ. എം സി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. അതേസമയം ദുബൈ ഇന്ത്യൻ ഹൈസ്കൂളിൽ പരീക്ഷയെഴുതിയ 522 വിദ്യാർഥികളും പാസായി. 32.2 ശതമാനം കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയപ്പോൾ ഒമ്പത് ശതമാനം വിദ്യാർഥികൾ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. എൻജീനിയറിങ് ഗ്രാഫിക്സിൽ 65ൽ 21 പേർ മുഴുവൻ മാർക്കും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
