സി.ബി.എസ്.ഇ പരീക്ഷകൾ ഇന്ന് തുടങ്ങുന്നു: ഗൾഫ് മേഖലയിൽ പത്താം ക്ലാസ് പരീക്ഷക്ക് 22542 വിദ്യാർഥികൾ
text_fieldsഅബൂദബി: തിങ്കളാഴ്ച ആരംഭിക്കുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷക്ക് ഗൾഫ് മേഖലയിൽനിന്ന് 22542 വിദ്യാർഥികൾ ഹാജരാകും.
14,694 പേർ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും എഴുതും. കഴിഞ്ഞ വർഷം 22,993 പേർ പത്താം ക്ലാസ് പരീക്ഷക്ക് ഗൾഫ് മേഖലയിൽനിന്ന് അപേക്ഷിച്ചിരുന്നു. ഇത്തവണ 451 പേർ കുറവാണ്. യു.എ.ഇ സമയം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയാണ് പരീക്ഷ. പത്താം ക്ലാസ് പരീക്ഷ ഏപ്രിൽ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ 13നും അവസാനിക്കും.
ഏഴ് വർഷങ്ങൾക്ക് ശേഷം ഇത്തവണയാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ നിർബന്ധമാക്കിയത്. അതിനാൽ ഏറെ പ്രാധാന്യത്തോടെയാണ് രക്ഷിതാക്കളും വിദ്യാർഥികളും പരീക്ഷയെ സമീപിക്കുന്നത്. അതേസമയം, പത്താം ക്ലാസ് പരീക്ഷയിൽ വിജയിക്കാൻ എഴുത്ത് പരീക്ഷക്കും ഇേൻറണൽ പരീക്ഷക്കും കൂടി 33 ശതമാനം മാർക്ക് മതിയെന്ന സി.ബി.എസ്.ഇയുടെ പുതിയ ഉത്തരവ് വിദ്യാർഥികൾക്ക് ഏറെ ആശ്വാസം നൽകുന്നുണ്ട്.
നിബന്ധനയിലെ മാറ്റം ഗൾഫ് മേഖലയിലുൾപ്പടെ വിജയ ശതമാനം വർധിക്കാൻ കാരണമാകും.
പത്താം ക്ലാസ് ബോർഡ് പരീക്ഷ വിജയിക്കാൻ എഴുത്ത് പരീക്ഷയിലും ഇേൻറണൽ പരീക്ഷയിലും 33 ശതമാനം മാർക്ക് വെവ്വേറെ നേടണമെന്ന മാനദണ്ഡത്തിലാണ് സി.ബി.എസ്.ഇ മാറ്റം വരുത്തിയത്. എന്നാൽ, വൊക്കേഷണൽ വിഷയങ്ങളിൽ 50 മാർക്കിന് ഇേൻറണൽ പരീക്ഷയും 50 മാർക്കിന് എഴുത്ത് പരീക്ഷയും ആയതിനാൽ രണ്ടിനും വെവ്വേറെ 33 ശതമാനം മാർക്ക് ലഭിക്കണം. മറ്റു വിഷയങ്ങളിൽ 100 മാർക്കിെൻറ പരീക്ഷയിൽ 80 മാർക്ക് എഴുത്ത് പരീക്ഷക്കും 20 മാർക്ക് ഇേൻറണൽ പരീക്ഷക്കുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
