പാസ് മാർക്ക് നിബന്ധനമാറ്റം: സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് ആശ്വാസം
text_fieldsഅൽെഎൻ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ വിജയിക്കാൻ എഴുത്ത് പരീക്ഷക്കും ഇേൻറണൽ പരീക്ഷക്കും കൂടി 33 ശതമാനം മാർക്ക് മതിയെന്ന സി.ബി.എസ്.ഇയുടെ ഉത്തരവ് വിദ്യാർഥികൾക്ക് ഏറെ ആശ്വാസമാകും. ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ വിദ്യാർഥികളും സി.ബി.എസ്.ഇ സിലബസാണ് പഠിക്കുന്നത് എന്നതിനാൽ മേഖലയിലെ വിജയശതമാനം വർധിക്കാനും ഇൗ നടപടി കാരണമാകും.
ഏഴ് വർഷങ്ങൾക്ക് ശേഷം 2017^18 അക്കാദമിക സെഷനിലാണ് പത്താം ക്ലാസ് ബോർഡ് പരീക്ഷ നിർബന്ധമാക്കി സി.ബി.എസ്.ഇ ഉത്തരവിട്ടത്. 2017 ജനുവരി 30നായിരുന്നു ഇതു സംബന്ധിച്ച സർക്കുലർ. എന്നാൽ, ഏഴ് വർഷം മുമ്പ് പത്താം ക്ലാസ് ബോർഡ് പരീക്ഷ നിർബന്ധമായിരുന്നപ്പോൾ ഉണ്ടായിരുന്ന നിബന്ധനയിൽ മാറ്റം വരുത്തി വിജയിക്കാൻ എഴുത്ത് പരീക്ഷയിലും ഇേൻറണൽ പരീക്ഷയിലും 33 ശതമാനം മാർക്ക് വെവ്വേറെനേടണമെന്ന മാനദണ്ഡം സ്വീകരിച്ചു. ഇൗ നിബന്ധനയാണ് ഇപ്പോൾ സി.ബി.എസ്.ഇ പിൻവലിച്ചത്. ഇതു സംബന്ധിച്ച സർക്കുലർ കഴിഞ്ഞ ദിവസം ഗൾഫ് മേഖലയിലെ സ്കൂളുകളിൽ ലഭിച്ചു. ഇൗ അധ്യയന സെഷനിലേക്ക് മാത്രമാണ് ഇൗ ഉത്തരവ് ബാധകമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ ഇൗ വർഷത്തെ പരീക്ഷയിൽ ആകെ 33 ശതമാനം മാർക്ക് നേടിയ വിദ്യാർഥിക്ക് വിജയിക്കാനാകും. 100 മാർക്കിെൻറ പരീക്ഷയിൽ 80 മാർക്ക് എഴുത്ത് പരീക്ഷക്കും 20 മാർക്ക് ഇേൻറണൽ പരീക്ഷക്കുമാണ്. എന്നാൽ, വൊക്കേഷണൽ വിഷയങ്ങളിൽ 50 മാർക്കിന് ഇേൻറണൽ പരീക്ഷയും 50 മാർക്കിന് എഴുത്ത് പരീക്ഷയും ആയതിനാൽ രണ്ടിനും വെവ്വേറെ 33 ശതമാനം മാർക്ക് ലഭിക്കണം. ഒാരോ ടേമിലേക്കുള്ള പാഠഭാഗങ്ങൾ പഠിച്ച് പരീക്ഷ എഴുതുന്നത് ശീലമാക്കിയ ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് ഒരു വർഷത്തെ മുഴുവൻ പാഠഭാഗങ്ങളും വാർഷിക പരീക്ഷക്ക് വേണ്ടി പഠിക്കുക എന്നതും അതോടൊപ്പം ഇേൻറണൽ പരീക്ഷക്കും എഴുത്ത് പരീക്ഷക്കും വെവ്വേറെ 33 ശതമാനം പാസ് മാർക്ക് വേണമെന്നതും പ്രയാസകരമായിരുന്നു.
അതിനാൽ സി.ബി.എസ്.ഇയുടെ പുതിയ തീരുമാനം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാകുമെന്ന് ഒയാസിസ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ സി.കെ.എ. മനാഫ് പറഞ്ഞു. പുതിയ തീരുമാനത്തിൽ വിദ്യാർഥികളും ഏറെ സന്തോഷത്തിലാണ്. 2009ലാണ് ഇന്ത്യൻ മാനവ വിഭവശേഷി മന്ത്രാലയം സി.ബി.എസ്.ഇ സ്കൂളുകളിൽ പത്താം ക്ലാസ് പരീക്ഷ നിർബന്ധമല്ലെന്ന ഉത്തരവ് ഇറക്കിയത്. ഇത് വിദ്യാർഥികളുടെ പഠന നിലവാരത്തെ പ്രതികൂലമായി ബാധിച്ചു എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ കൂടിയാണ് പരീക്ഷ പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.