Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.​ബി.​എ​സ്.​ഇ...

സി.​ബി.​എ​സ്.​ഇ പ്ല​സ്​ ടു: ​മി​ന്നും വി​ജ​യ​വു​മാ​യി ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ 

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ പ്ല​സ്​ ടു: ​മി​ന്നും വി​ജ​യ​വു​മാ​യി ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ 
cancel
ദു​ബൈ: പ്ര​തി​സ​ന്ധി​ക​ൾ​ക്കും ​അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ന​ട​ന്ന സി.​ബി.​എ​സ്.​ഇ പ്ല​സ്​ ടു ​പ​രീ​ക്ഷ​യി​ൽ മി​ന്നു​ന്ന വി​ജ​യ​വു​മാ​യി യു.​എ.​ഇ​യി​ലെ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. 70ഒാ​ളം സ്​​കൂ​ളു​ക​ളി​ലെ വി​ദ്യാ​ഥി​ക​ളാ​ണ്​ യു.​എ.​ഇ​യി​ൽ പ​രീ​ക്ഷ ഹാ​ളി​ൽ എ​ത്തി​യ​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കി​ടെ പ​രീ​ക്ഷ ന​ട​ക്കു​മോ എ​ന്ന ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ​എ​ന്നാ​ൽ, ആ​ശ​ങ്ക​ക​ളെ​ല്ലാം അ​സ്​​ഥാ​ന​ത്താ​ക്കി​യ പ്ര​ക​ട​ന​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടേ​ത്.

ഗ​ൾ​ഫ് ഏ​ഷ്യ​ൻ ഇം​ഗ്ലീ​ഷ് സ്കൂ​ൾ, ഷാ​ർ​ജ
ഗ​ൾ​ഫ് ഏ​ഷ്യ​ൻ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ന്​ ഇ​ക്കു​റി​യും നൂ​റ​ു​മേ​നി. ഫാ​ത്തി​മ ല​ബീ​ബ സ​ലീം, വ​ഫ ഷാ​ഹി​ദ് ബാ​സു, ന​വീ​ൻ ശ്രീ​നി​വാ​സ് എ​ന്നി​വ​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച വി​ജ​യം നേ​ടി. അ​ഞ്ജ​ന സു​രേ​ന്ദ്ര​ൻ, ​​ൈസ​ന​ബ്, ലി​സ ആ​ൻ​ഡ്രൂ പി​േ​ൻ​റാ എ​ന്നി​വ​ർ കോ​മേ​ഴ്​​സ്​ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി. മാ​ർ​ക്ക​റ്റി​ങ്ങി​ൽ അ​ലീ​ന മ​നോ​ജ്‌, ന​ർ​മ​ദ ര​ഘു​പ​തി എ​ന്നീ വി​ദ്യാ​ർ​ഥി​നി​ക​ൾ നൂ​റി​ൽ നൂ​റു മാ​ർ​ക്ക്‌ നേ​ടി. ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ 170 വി​ദ്യാ​ർ​ഥി​ക​ളി​ൽ  65.3 ശ​ത​മാ​നം പേ​ർ ഡി​സ്​​റ്റി​ങ്​​ഷ​ൻ നേ​ടി. 
കോ​വി​ഡ് കാ​ല​ത്തും ചി​ട്ട​യാ​ർ​ന്ന പ​ഠ​ന​ത്തി​ലൂ​ടെ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പേ​സ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി, സ്കൂ​ൾ ഡ​യ​റ​ക്ട​ർ സു​ബൈ​ർ ഇ​ബ്രാ​ഹിം, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ ​ന​സ്രീ​ൻ ബാ​നു ബി.​ആ​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. 

റാക് ഇന്ത്യൻ പബ്ലിക് സ്കൂൾ 
സ്​​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​മ്പൂ​ർ​ണ വി​ജ​യം നേ​ടി​യ​താ​യി റാ​ക് ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​നു​ഭ നി​ജാ​വ​ൻ അ​റി​യി​ച്ചു. 54 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 41 പേ​ർ ഡി​സ്​​റ്റി​ങ്ഷ​നും 10 പേ​ർ ഫ​സ്​​റ്റ് ക്ലാ​സും നേ​ടി. 
ഫാ​ത്തി​മ സ​ഹ​ദി​യ, സാ​ന്ദ്ര നാ​പി​യെ​ർ , സ​ന്ദീ​പ് സി​ങ്​ സ​യ​ൻ​സ് സ്ട്രീ​മി​ലും ഫാ​ത്തി​മ ഫി​യെ​സ്​​റ്റ ശം​സു​ൽ ആ​ലം, നി​തി​ൻ​കു​മാ​ർ,  ജ​സ്മി​ത് കൗ​ർ എ​ന്നി​വ​ർ കോ​മേ​ഴ്‌​സി​ലും ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. സ്കൂ​ളി​ന് തി​ള​ങ്ങു​ന്ന വി​ജ​യം സ​മ്മാ​നി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ​യും സ്കൂ​ൾ മാ​നേ​ജ്മ​​െൻറ്​ അ​ഭി​ന​ന്ദി​ച്ചു. 

അൽഐൻ ഇന്ത്യൻ സ്കൂൾ 
സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ നൂ​റു ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. ഹാ​ത്തിം ന​ദീ​ർ, സാ​യ് ശ്രേ​യ​സ്, ആ​ഗ്‌​ന​ൽ ക്രി​സ്​​റ്റി എ​ന്നി​വ​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. കോ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ൽ ജോ​യ്‌​ലി​ൻ എ​മ്മ, റി​ൻ​ഷ ഫി​റോ​സ് ഖാ​ൻ, അ​ലി​ന ഹെ​ല​ൻ എ​ന്നി​വ​ർ ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

അ​ജ്മാ​ന്‍ അ​ല്‍ അ​മീ​ര്‍ സ്കൂ​ൾ
കോ​മേ​ഴ്സ്‌ വി​ഭാ​ഗ​ത്തി​ല്‍ ആ​മി​ന നി​സാ​ര്‍, ശൈ​ഖ ഷം​സു​ദ്ദീ​ന്‍, സാ​റ ഖാ​ന്‍, സ​ല്‍മാ​നു​ല്‍ ഫാ​രി​സ് എ​ന്നി​വ​ർ മി​ക​ച്ച വി​ജ​യം നേ​ടി. സ​യ​ന്‍സ് വി​ഭാ​ഗ​ത്തി​ല്‍ ഗ്രീ​ഷ്​​മ ഉ​ദ​യ​ന്‍, സ​ഞ്ജ​ന സ​ജീ​വ​ന്‍,  മു​ഹ​മ്മ​ദ്‌ അ​ബ്​​ദു​ല്‍ മു​ക്സി​ത് ഖാ​ന്‍,  ഹി​ബ മു​ഹ​മ്മ​ദ്‌, ശേ​ഖ ജ്യോ​തി, ഇ​മ്രാ​ന്‍ അ​മീ​ര്‍, ദി​ല്‍ഷ ന​ഹാ​ന്‍, പാ​ര്‍വ​തി ഉ​ദ​യ​ന്‍, റൈ​ഹാ​ന ഫാ​ത്തി​മ ന​സീ​റു​ദ്ദീ​ന്‍,    ഏ​യ്​​ഞ്ച​ൽ മെ​റി​ൻ അ​ബ്ര​ഹാം, ഷാ​ർ​മീ​ൻ നി​സ എ​ന്നി​വ​രും മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളെ ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​ല്‍ സ​ലാം, പ്രി​ൻ​സി​പ്പ​ല്‍ എ​സ്.​ജെ. ജേ​ക്ക​ബ്, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ നൗ​ഷാ​ദ് ഷം​സു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

അ​ല്‍ഐ​ന്‍ ദാ​റു​ല്‍ ഹു​ദ
സ​യ​ന്‍സ് വി​ഭാ​ഗ​ത്തി​ല്‍ അ​സ്മ മ​ണ്ടും​പ​റ​മ്പ​ത്ത് സ്​​കൂ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി. ഫ​ര്‍ഹാ​ന റ​ഹീ​മും ഫാ​ത്വി​മ ക​മാ​ലും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ല്‍ സ​നാ ഖാ​ലി​ദ് ആ​ണ് ഒ​ന്നാ​മ​ന്‍. 
അ​ഫ്റ അ​ബ്​​ദു​ല്‍ ല​ത്വീ​ഫ്, ജു​വൈ​ര്‍ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്​​ഥാ​നം നേ​ടി. വി​ദ്യാ​ർ​ഥി​ക​ളേ​യും അ​ധ്യാ​പ​ക​രെ​യും സ്കൂ​ള്‍ ചെ​യ​ര്‍മാ​ന്‍ വി.​പി. പൂ​ക്കോ​യ ത​ങ്ങ​ള്‍, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഇ.​കെ. മൊ​യ്തീ​ന്‍ ഹാ​ജി, സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ൽ മു​നീ​ര്‍ ചാ​ലി​ല്‍ എ​ന്നി​വ​ര്‍ അ​നു​മോ​ദി​ച്ചു.

റാ​ക് ഇ​ന്ത്യ​ൻ സ്കൂ​ൾ
സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 64ഉം ​കോ​മേ​ഴ്​​സ്​ വി​ഭാ​ഗ​ത്തി​ൽ 45ഉം ​വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 72 പേ​ർ ഡി​സ്​​റ്റി​ങ്​​ഷ​നും 28 പേ​ർ ഫ​സ്​​റ്റ്​ ക്ലാ​സും നേ​ടി​യ​താ​യി പ്രി​ൻ​സി​പ്പ​ൽ സൈ​നു​ദ്ദീ​ൻ പെ​രു​മ​ണ്ണി​ൽ പ​റ​ഞ്ഞു. ആ​ര്യ സു​നി​ൽ​കു​മാ​ർ പ​ട്ടേ​ൽ, അ​ബ്​​റാ​ർ റൈ​ഹാ​ൻ, മു​ഹ​മ്മ​ദ്‌ നെ​ബു​ഹാ​ൻ ഷാ​ജ​ഹാ​ൻ, ആ​വ​ണി ശ​ർ​മ, ശൈ​ഖ് ഷ​ഹ​ദാ​ദ്, ടാ​നി​യ ജോ​ർ​ജ് എ​ന്നി​വ​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലും ജാ​സ്മി​ൻ സ​മ​ർ​ഥ ഡി​സൂ​സ, ഷെ​യ്​​ഖ് ഷു​ഹൈ​ബ്, ആ​സി​ഫ് മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ലും മു​ന്നി​ലെ​ത്തി. ആ​ര്യ സു​നി​ൽ​കു​മാ​ർ  കെ​മി​സ്ട്രി​യി​ൽ 100 മാ​ർ​ക്ക്​ നേ​ടി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും  മാ​നേ​ജ്മ​​െൻറ്​ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​എ. സ​ലിം, കെ. ​അ​സൈ​നാ​ർ, ബി. ​മ​ധു, ബി. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​രും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക-​ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്​​കൂ​ൾ, ദു​ബൈ
147 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്​​കൂ​ൾ മി​ക​ച്ച വി​ജ​യം നേ​ടി. 53 കു​ട്ടി​ക​ൾ സ​യ​ൻ​സി​ലും 94 പേ​ർ കോ​മേ​ഴ്​​സി​ലു​മാ​ണ്​ പ​രീ​ക്ഷ​ക്കെ​ത്തി​യ​ത്. സ​യ​ൻ​സി​ൽ ഫാ​ത്തി​മ റി​സ, സാ​ദി​യ ലി​യാ​ഖ​ത്ത്​ അ​ലി, മു​ഹ​മ്മ​ദ്​ സാ​ദ്​ എ​ന്നി​വ​രും കോ​മേ​ഴ്​​സി​ൽ ഹി​സാ​ന സാ​ന്ദ്ര, ആ​ര​തി അ​ൻ​പ​ഴ​ക​ൻ, മേ​ഘ ച​തു​ർ​വേ​ദി എ​ന്നി​വ​രും മി​ക​ച്ച വി​ജ​യം നേ​ടി. 

അൽ​െഎൻ ഒയാസിസ്​ സ്​കൂൾ
സ്​​കൂ​ൾ നൂ​റു​മേ​നി നേ​ടി​യ​താ​യി മാ​നേ​ജ്​​മ​െൻറ്​ അ​റി​യി​ച്ചു. കോ​മേ​ഴ്​​സി​ൽ ഫാ​ത്തി​മ ദാ​ദ് ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി. വി​ജ​യി​ക​ളെ സ്​​കൂ​ൾ മാ​നേ​ജ്​​മ​െൻറും ചെ​യ​ർ​മാ​നും പ്രി​ൻ​സി​പ്പ​ലും അ​ഭി​ന​ന്ദി​ച്ചു. 

മോ​ഡ​ൽ സ്​​കൂ​ൾ അ​ബൂ​ദ​ബി
പ​രീ​ക്ഷ എ​ഴു​തി​യ 25 കു​ട്ടി​ക​ളും വി​ജ​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ​രാ​ശ​രി മാ​ർ​ക്ക്​ 80 ശ​ത​മാ​ന​മാ​ണ്. അ​ക്ഷ​ര പ്ര​തീ​പ്, ഹി​ബ ഷാ​ജി, ​ഫി​ദ ഫാ​ത്തി​മ, അ​മീ​ന ന​വീ​ദ്​ എ​ന്നി​വ​ർ മി​ക​ച്ച വി​ജ​യം നേ​ടി. 

ഗ​ൾ​ഫ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ദു​ബൈ
പ​രീ​ക്ഷ​യെ​ഴു​തി​യ 83 ശ​ത​മാ​നം കു​ട്ടി​ക​ളും വി​ജ​യം നേ​ടി. ഇ​തി​ൽ 62 കു​ട്ടി​ക​ളും ഡി​സ്​​റ്റി​ങ്​​ഷ​നോ​ടെ​യാ​ണ്​ പാ​സാ​യ​ത്. സ​യ​ൻ​സി​ൽ ശ്രീ​ല​ക്ഷ്​​മി പു​ല്ലാ​നി​ക്കാ​ട്ട്, അ​ഭി​ഷേ​ക്​ ശ്രീ​കു​മാ​ർ നാ​യ​ർ, സ​യി​ദ്​ അ​ബ്​​ദു​ൽ ഖാ​ദ​ർ എ​ന്നി​വ​ർ ആ​ദ്യ മൂ​ന്ന്​ സ്​​ഥാ​ന​ങ്ങ​ൾ നേ​ടി. കോ​മേ​ഴ്​​സി​ൽ തു​ഷാ​ർ ദ​യാ​ൽ​ദാ​സ്​ ലാ​ൽ​വാ​നി, അ​നു​ഷ ഫൗ​സി​യ ഡ​യ​സ്, ഷാ​സി​യ സു​ഹ്​​റ അ​നീ​ഷ്​ എ​ന്നി​വ​ർ മു​ന്നി​ലെ​ത്തി. വി​ജ​യി​ക​ളെ സ്​​കൂ​ൾ ചെ​യ​ർ​മാ​ൻ ജോ​ൺ തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ്​ അ​ലി, മാ​നേ​ജ്​​മ​െൻറ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. 

ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്​​കൂ​ൾ
യു.​എ.​ഇ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ​ക്കെ​ത്തി​യ സ്​​കൂ​ളു​ക​ളി​ൽ ഒ​ന്നാ​ണ്​ ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്​​കൂ​ൾ. 443 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ൾ 17 ശ​ത​മാ​ന​വും 90 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ മാ​ർ​ക്ക്​ നേ​ടി വി​ജ​യി​ച്ചു. 49 ശ​ത​മാ​നം കു​ട്ടി​ക​ൾ 80 ശ​ത​മാ​ന​ത്തി​ലേ​റെ മാ​ർ​ക്ക്​ ​േന​ടി. ദേ​വി​ക ര​വീ​ന്ദ്ര​നാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക്​ നേ​ടി​യ​ത്. സ​യ​ൻ​സി​ൽ അ​ബ്​​ദു​ല്ല അ​മീ​ൻ ഒ​ന്നാ​മ​തെ​ത്തി. വി​ജ​യി​ക​ളെ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ്ര​മോ​ദ്​ മ​ഹാ​ജ​ൻ, ആ​ക്​​ടി​ങ്​ ​പ്രി​ൻ​സി​പ്പ​ൽ ജു​വൈ​സ, മു​ഹ​മ്മ​ദ്​ അ​മീ​ൻ, വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ഗു​ബൈ​ബ, മി​നി മേ​നോ​ൻ, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഇ.​പി. ജോ​ൺ​സ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല മ​ല്ല​ച്ചേ​രി, ആ​ക്​​ടി​ങ്​ ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEgulf newsplustwo
News Summary - cbse-plustwo-uae-gulf news
Next Story