Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.​ബി.​എ​സ്.​ഇ :...

സി.​ബി.​എ​സ്.​ഇ : വി​ദേ​ശ സ്കൂ​ളു​ക​ൾ​ക്ക്​ മി​ക​ച്ച വി​ജ​യം

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ : വി​ദേ​ശ സ്കൂ​ളു​ക​ൾ​ക്ക്​ മി​ക​ച്ച വി​ജ​യം
cancel

ദു​ബൈ: സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സു​ക​ളു​ടെ ഫ​ലം വ​ന്ന​പ്പോ​ൾ നേ​ട്ടം കൊ​യ്ത്​ വി​ദേ​ശ സ്കൂ​ളു​ക​ൾ. നാ​ട്ടി​ലു​ള്ള സ്കൂ​ളു​ക​ളേ​ക്കാ​ൾ മി​ക​ച്ച ശ​ത​മാ​ന​ത്തോ​ടെ വി​ജ​യം നേ​ടാ​ൻ ഗ​ൾ​ഫ്​ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും​ ക​ഴി​ഞ്ഞു. പ​ത്താം ക്ലാ​സി​ൽ 97.94 ശ​ത​മാ​ന​മാ​ണ്​ വി​ദേ​ശ​ത്തെ വി​ജ​യ ശ​ത​മാ​നം.25,391 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. 25,186 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 24,667 പേ​ർ തു​ട​ർ​പ​ഠ​ന​ത്തി​ന്​ യോ​ഗ്യ​ത നേ​ടി. 12ാം ക്ലാ​സി​ലും മി​ക​ച്ച വി​ജ​യ​മാ​ണ് വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ സ്വ​ന്ത​മാ​ക്കി​യ​ത്.

92.59 ആ​ണ്​ വി​ദേ​ശ​ത്തെ വി​ജ​യ ശ​ത​മാ​നം. 19,420 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 17,981 കു​ട്ടി​ക​ൾ തു​ട​ർ​പ​ഠ​ന​ത്തി​ന്​ യോ​ഗ്യ​ത നേ​ടി. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഇ​ക്കു​റി വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി. 2022ൽ 93.98 ​ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. ഗ​ൾ​ഫി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളും വി​ദ്യാ​ർ​ഥി​ക​ളും മി​ക​ച്ച വി​ജ​യം നേ​ടി. ഭൂ​രി​പ​ക്ഷം സ്കൂ​ളു​ക​ളും നൂ​​റു​മേ​നി കൊ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEschoolssuccess
News Summary - CBSE: Great success for foreign schools
Next Story