സി.ബി.എസ്.ഇ ക്ലസ്റ്റർ ടേബിൾ ടെന്നിസ് ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ
text_fieldsഷാർജ: സി.ബി.എസ്.ഇ ക്ലസ്റ്റർ ടേബിൾ ടെന്നിസിൽ ആൺകുട്ടികൾക്കായുള്ള മത്സരം ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ചു.
അണ്ടർ14 വിഭാഗത്തിൽ ഡി.പി.എസ് ദുബൈ ജേതാക്കളായി. അണ്ടർ17, അണ്ടർ19 വിഭാഗത്തിൽ ഡി.പി.എസ് സ്കൂൾ ഷാർജ ജേതാക്കളായി. പെയ്സ് ഗ്രൂപ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, എക്സിക്യൂട്ടിവ് ഡയറക്ടർ സുബൈർ ഇബ്രാഹിം, അസി. ഡയറക്ടർ സഫ ആസാദ് എന്നിവർ വിജയികളെ അനുമോദിച്ചു.
വിജയികൾക്കുള്ള ട്രോഫികൾ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽ, വകുപ്പ് മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു. ഇന്ത്യ ഇന്റർനാഷനൽ സ്കൂളും സി.ബി.എസ്.ഇയും ചേർന്ന് സംഘടിപ്പിച്ച മത്സരത്തിൽ യു.എ.ഇയിലെ വ്യത്യസ്ത എമിറേറ്റുകളിൽ നിന്നുള്ള 24 സ്കൂളുകൾ പങ്കെടുത്തു.

