Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൂച്ചകളെ മരുഭൂമിയിൽ...

പൂച്ചകളെ മരുഭൂമിയിൽ ഉപേക്ഷിച്ചു;അന്വേഷണത്തിന്​ ഉത്തരവ്​

text_fields
bookmark_border
പൂച്ചകളെ മരുഭൂമിയിൽ ഉപേക്ഷിച്ചു;അന്വേഷണത്തിന്​ ഉത്തരവ്​
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യി​ലെ മ​രൂ​ഭൂ​മി​യി​ൽ പൂ​ച്ച​ക​ളെ കൂ​ട്ട​ത്തോ​ടെ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ബൂ​ദ​ബി​യി​ലെ അ​ൽ​ഫ​ല മേ​ഖ​ല​യി​ലാ​ണ് 150ല​ധി​കം പൂ​ച്ച​ക​ളെ​യും ചി​ല നാ​യ്ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ കൊ​ടും​ചൂ​ടി​ൽ ഇ​വ​യി​ൽ 62 എ​ണ്ണം ച​ത്തു. 90 എ​ണ്ണ​ത്തി​നെ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി മൃ​ഗ​സ്​​നേ​ഹി​ക​ൾ പ​റ​ഞ്ഞു.

മൃ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും അ​വ​കാ​ശ​ത്തി​നു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല കൂ​ട്ടാ​യ്മ​ക​ൾ ഇ​വ​യു​ടെ വി​ഡി​യോ​യും ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് അ​ബൂ​ദ​ബി ന​ഗ​ര​സ​ഭ ഗ​താ​ഗ​ത വ​കു​പ്പ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. മൃ​ഗ​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​രാ​ത്ത പ്ര​വൃ​ത്തി​യാ​ണെ​ന്നും ന​ഗ​ര​സ​ഭ വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കും. പൂ​ച്ച​ക​ളെ ഉ​പേ​ക്ഷി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തും. ഇ​ക്കാ​ര്യം സ​ർ​ക്കാ​റി​ന്റെ ശ്ര​ദ്ധ​യി​പ്പെ​ടു​ത്തി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും മൃ​ഗ​സ്നേ​ഹി​ക​ളു​ടെ​യും വി​കാ​ര​ത്തെ മാ​നി​ക്കു​ന്നു​വെ​ന്നും ന​ഗ​ര​സ​ഭ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CatInvestigationAbandoned
News Summary - Cats-Abandoned-in-Desert-Investigation-Ordered
Next Story