കാത്തലിക് കോൺഗ്രസിെൻറ മൂന്നാം വിമാനവും നാടണഞ്ഞു
text_fieldsദുബൈ: കാത്തലിക് കോൺഗ്രസ്സ് യു.എ.ഇയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ചാർട്ടേർഡ് വിമാനങ്ങൾ ദുബൈയിൽ നിന്നു പുറപ്പെട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി.
കോവിഡ് വ്യാപനത്തിനിടയിലും സ്തുത്യർഹ സേവനം ചെയ്യുന്ന നേഴ്‌സുമാർ, അവരുടെ കുടുംബാംഗങ്ങൾ, ജോലിയന്വേഷിച്ചു വന്നു മടങ്ങിപ്പോകാൻ കഴിയാതെ മാസങ്ങളായി ദുരിതത്തിലായിരുന്നവർ, ജോലി നഷ്ടപ്പെട്ട് സാമ്പത്തികപ്രതിസന്ധിയിലായവർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് തീർത്തും സൗജന്യമായും മറ്റുള്ള യാത്രക്കാർക്ക് വന്ദേ ഭാരത് വിമാനങ്ങളെക്കാൾ കുറഞ്ഞ നിരക്കിലും ടിക്കറ്റുകൾ ലഭ്യമാക്കിയാണ് യാത്ര ഒരുക്കിയതെന്ന് കാത്തലിക് കോൺഗ്രസ്സ് യു.എ.ഇ പ്രസിഡൻറ് ബെന്നി പുളിക്കേക്കര പറഞ്ഞു.
ഷാർജ സെൻറ് മൈക്കിൾസ് ചർച്ച് വികാരി ഫാ. വർഗീസ് ചെമ്പോളി രണ്ടാമത്തെ വിമാനത്തിന്റെയും ജബൽ അലി സെൻറ്. ഫ്രാൻസിസ് അസ്സീസ്സി ചർച്ച് അസി.വികാരി ഫാ. ബിജു പണിക്കപ്പറമ്പിൽ മൂന്നാമത്തെ വിമാനത്തിെൻറയും ഫ്‌ളാഗ് ഓഫ് നിർവഹിച്ചു.
കാത്തലിക് കോൺഗ്രസ് പ്രസിഡൻറ് ബെന്നി മാത്യു പുളിക്കേക്കര, ജനറൽ സെക്രട്ടറി രഞ്ജിത് ജോസഫ്, വൈസ് പ്രസിഡൻറുമാരായ രാജീവ് ഏബ്രഹാം, ടോം അലക്സ്, ജോ.സെക്രട്ടറി നിക്കി ജോർജ്, ട്രഷറർ മജോ ആന്റണി, മീഡിയ ഇൻ ചാർജ് ലിജു ചാണ്ടി, പ്രൊജക്റ്റ് കോർഡിനേറ്റർ സന്തോഷ് മാത്യു, എസ്.എം.സി പ്രസിഡൻറുമാരായ ബെന്നി തോമസ് (ദുബൈ)ഷാജു ജോസഫ് (ഷാർജ), മാത്യു പോൾ (അജ്‌മാൻ) എന്നിവരും സന്നിഹിതരായിരുന്നു. ജോലി നഷ്ടപ്പെട്ട്കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കുന്നതിന് എല്ലാ രൂപതകളിലും കാത്തലിക് കോൺഗ്രസ് ഹെൽപ് ഡെസ്ക് രൂപീകരിച്ചതായി ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ബിജു പറയന്നിലം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.