Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒാർഡർ ചെയ്​തത്​...

ഒാർഡർ ചെയ്​തത്​ ‘സുന്ദരിപ്പൂച്ചയെ’; കിട്ടിയത്​ ‘കഞ്ഞിപ്പൂച്ച’

text_fields
bookmark_border
ഒാർഡർ ചെയ്​തത്​ ‘സുന്ദരിപ്പൂച്ചയെ’; കിട്ടിയത്​ ‘കഞ്ഞിപ്പൂച്ച’
cancel

ദുബൈ: കമ്പ്യൂട്ടർ സ്​ക്രീനിൽ കണ്ണ്​ മിഴിച്ചിരിക്കുന്ന സുന്ദരിപ്പൂച്ചയെ കണ്ട്​ കൊതി മൂത്താണ്​ ഇമറാത്തി യുവാവ്​ അതിനെ വാങ്ങാൻ തീരുമാനിച്ചത്​. പൂച്ച വിൽപനക്കാരി വെബ്​സൈറ്റിൽ ഇട്ട ചിത്രം കണ്ട്​ ഉന്നത കുലജാതയായ പൂച്ചയാണെന്ന്​ ധരിച്ച്​ 8000 ദിർഹത്തിന്​ കച്ചവടമുറപ്പിച്ചു. പണം കച്ചവടക്കാരിയുടെ ബാങ്ക്​ അക്കൗണ്ടിൽ ഇട്ടുകൊടുക്കുകയും ചെയ്​തു. കാത്തുകാത്തിരുന്ന്​ പൂച്ച വന്ന​േപ്പാൾ യുവാവ്​ ഞെട്ടി. കിട്ടിയത്​ സാധാരണ കുലത്തിൽ പോലും പെടുത്താനാവാത്ത, അസുഖം പിടിച്ച്​ എണീറ്റു നിൽക്കാൻ വയ്യായായ ഒരു പൂച്ചക്കോലം. അനിയത്തിയെ കാണിച്ച്​ ചേടത്തിയെ കെട്ടിക്കുന്നതരം ചതിയാണ്​ പൂച്ച വിൽപ്പനക്കാരി നടത്തിയതെന്ന്​ മനസിലായ ഇമറാത്തി ഇവരുമായി ബന്ധപ്പെടാൻ ശ്രമിച്ചു. പ​ക്ഷേ, പൂച്ച കിടന്നിടത്ത്​ പൂടയില്ലെന്ന്​ പറഞ്ഞപോലായി കാര്യങ്ങൾ. ഒാൺലൈനിൽ കൊടുത്തിരിക്കുന്ന വിവരങ്ങളുടെ അടിസ്​ഥാനത്തിൽ വിൽപനക്കാരിയെ കണ്ടെത്താനായില്ല. തുടർന്ന്​ അധികൃതർക്ക്​ പരാതി നൽകി. വിൽപനക്കാരിയായ അറബ്​ വനിതയെ അന്വേഷണ സംഘം ഞൊടിയിടയിൽ കണ്ടെത്തി.  

ഒാൺലൈൻ വഴി ആളുകളെ പറ്റിക്കുന്നു എന്ന കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി. എന്നാൽ താൻ പൂച്ച, പട്ടി, തത്ത തുടങ്ങിയ ഒാമനകളെ വിൽക്കുന്ന സ്​ഥാപനത്തിലെ വെറും പണിക്കാരി മാത്രമാണെന്നും മുതലാളിക്ക്​ വേണ്ടി കച്ചവടം നടത്തുക മാത്രമാണ്​ ജോലിയെന്നും അവർ കരഞ്ഞുപറഞ്ഞു. കമ്പനിയുടെ അക്കൗണ്ട്​ തകരാറിലായതിനാൽ സ്വന്തം അക്കൗണ്ടിലേക്ക്​ പണം വാങ്ങിയതാണെന്നും അത്​ മുതലാളിക്ക്​ നൽകിയെന്നും അവർ പറഞ്ഞു. പൂച്ചയെ കൊടുക്കുന്നത് വേ​െറ ആളുകളാണെന്നും ഇൗ പൂച്ചയെ കണ്ടിട്ടുപോലുമില്ലെന്നും പറഞ്ഞതോടെ അറബ്​ വനിതയെ കോടതി വെറുതെ വിട്ടു. പക്ഷേ, പൂച്ചക്കേസ്​ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന കാര്യത്തിൽ വ്യക്​തത വന്നിട്ടില്ല. രോഗബാധിതനായ പൂച്ചക്കൊപ്പം ദു:ഖിതനായി കഴിയുകയാണ്​ ഇപ്പോൾ ഇമിറാത്തി യുവാവ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscatmalayalam news
News Summary - cat-uae-gulf news
Next Story