Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുഴലിൽ കുടുങ്ങിയ...

കുഴലിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ അജ്​മാൻ സിവിൽ ഡിഫൻസ്​ രക്ഷിച്ചു

text_fields
bookmark_border
കുഴലിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ അജ്​മാൻ സിവിൽ ഡിഫൻസ്​ രക്ഷിച്ചു
cancel

ദുബൈ: കൂറ്റൻ പൈപ്പിനുള്ളിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ അജ്​മാൻ സിവിൽ ഡിഫൻസ്​ സംഘം രക്ഷപ്പെടുത്തി. അൽ ജുർഫ്​ പ്രദേശത്തെ വീട്ടിലെ വെള്ളക്കുഴലിലാണ്​ പൂച്ച കുടുങ്ങിയത്​. വ്യാഴാഴ്​ച രാത്രി സംഭവമറിഞ്ഞെത്തിയ രക്ഷാ സംഘം വടവും മറ്റ്​ ഉപകരണങ്ങളുമുപയോഗിച്ച്​ അതീവ ശ്രദ്ധയോടെ പൂച്ചയെ പുറത്തെത്തിക്കുകയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ പ്രഥമ പരിഗണന നൽകുന്ന സിവിൽ ഡിഫൻസ്​ ഇത്തരം വിവരങ്ങൾ ലഭിച്ചാലുടൻ അടിയന്തിര പ്രാധാന്യത്തോടെയാണ്​ രക്ഷാദൗത്യം നടത്തുകയെന്ന്​ ഡയറക്​ടർ ജനറൽ റാശിദ്​ ജാസിം മിജ്​ലാദ്​ പറഞ്ഞു. എന്നാൽ വീടുകളിലെ പൈപ്പുകളും കുഴികളും മൂടിയിടാൻ താമസക്കാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഒാർമപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - cat in pipe ajman
Next Story