ജാതി സെൻസസ്: സെമിനാർ നടത്തി
text_fieldsജനത കൾചർ സെന്റർ നടത്തിയ ‘ജാതി സെൻസസിന്റെ
പ്രസക്തി’ എന്ന സെമിനാറിൽ എഴുത്തുകാരൻ
ഇ.കെ. ദിനേശൻ വിഷയം അവതരിപ്പിക്കുന്നു
ദുബൈ: ഇന്ത്യയിൽ സാമൂഹിക അസമത്വങ്ങളെ സൃഷ്ടിച്ചത് ലോകത്ത് ഒരിടത്തും കാണാത്ത ജാതി വ്യവസ്ഥയാണെന്നും അതിന്റെ നിരാകരണത്തിലൂടെ മാത്രമേ ജനാധിപത്യം പൂർണമാകൂ എന്നും എഴുത്തുകാരൻ ഇ.കെ. ദിനേശൻ പറഞ്ഞു. ജനത കൾച്ചർ സെന്റർ നടത്തിയ ജാതി സെൻസസിന്റെ പ്രസക്തി എന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ടെന്നീസൻ ചേന്നപ്പള്ളി സ്വാഗതം പറഞ്ഞു.
ബിജു സോമൻ, ഇസ്മായിൽ ഏറാമല എന്നിവർ ജാതി സെൻസസിനെക്കുറിച്ചുള്ള നിലപാടുകൾ വ്യക്തമാക്കി. ഇന്ത്യയിൽ ജാതിയുടെ ശക്തിയും ഇടപെടലും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് ബിജു സോമൻ പറഞ്ഞു. രാജ്യം ഇപ്പോഴും മതേതരരാഷ്ട്രമായി നിലനിൽക്കണമെന്ന ഭൂരിപക്ഷത്തിന്റെ ശക്തിയിലാണ് നമ്മുടെ രാജ്യം മുന്നോട്ടുപോകുന്നതെന്ന് ഇസ്മായിൽ ഏറാമല പറഞ്ഞു. ബാബു വയനാട്, ദിവ്യ മണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സുനിൽ തച്ചൻകുന്ന് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

