You are here

അനൂപേ ഒന്നു പുറത്തു വരൂ, റഹീം ഉമ്മയുടെ ഖബറിടമെങ്കിലുമൊന്ന്​ പോയി കണ്ടോ​​െട്ട

അബ്​ദുൽ റഹീം

ദുബൈ: വായനക്കാരെ, നിങ്ങൾക്കായല്ല, യു.എ.ഇയിൽ ഉണ്ടായിരുന്ന, ഇപ്പോഴും ഉണ്ടെന്ന്​ വിശ്വസിക്കപ്പെടുന്ന തൃശൂർ സ്വദേശിയായ അനൂപ്​ എന്ന യുവാവ്​ വായിക്കാൻ വേണ്ടി മാത്രമായാണ്​ ഇൗ കുറിപ്പ്​. ബന്ധുക്കൾ പോലും സഹായിക്കാതെ കൈയൊഴിഞ്ഞപ്പോൾ സഹായിച്ചതി​​​െൻറ പേരിൽ  ദുരിതപ്പെടുന്ന തലശ്ശേരി നെട്ടുർ സ്വദേശി കോമത്ത്​ അബ്​ദുൽ റഹീമി​​​െൻറ സങ്കടം കാണാനാവാത്തതു കൊണ്ടു കൂടിയാണ്​ ഇൗ റിപ്പോർട്ട്​.  തൃശൂരിൽ എവിടെ എന്നു ചോദിച്ചാൽ അറിയില്ല, ഇതെഴുതിയ ആൾക്കു മാത്രമല്ല സഹായിച്ച്​ കുരുക്കിൽപ്പെട്ടിരിക്കുന്ന റഹീമിനും അറിയില്ല. 20 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന റഹീം 16 വർഷമായി യു.എ.ഇയിലുണ്ട്​.

ബസിയാസ്​ സ്ക്വയറിൽ നടത്തിയിരുന്ന റെഡിമെയ്​ഡ്​ വസ്​ത്രശാലയിൽ ഇടക്ക്​ വന്നിരുന്ന്​ വർത്തമാനം പറഞ്ഞിരുന്ന ചങ്ങാതി എന്ന ബന്ധം മാത്രമാണ്​ അനൂപുമായുള്ളത്​. ശൈഖ്​ സായിദ്​ റോഡിൽ ഒരു മാൻ പവർ സ​പ്ലൈ കമ്പനി നടത്തി വന്നിരുന്ന അനൂപ്​ ഒരിക്കൽ ഒരു കേസിൽ കുടുങ്ങി. പണം നൽകാനുള്ളയാൾ കൊടുത്ത വ്യാജ ചെക്ക്​ മാറാൻ ശ്രമി​െച്ചന്നെ കേസിൽ വിമാനത്താവളത്തിൽ വെച്ച്​ അറസ്​റ്റിലുമായി. അനൂപ്​ ജയിലിലായെന്നും വക്കീലൻമാർ പറ്റിച്ചെന്നും ഒരു കൂട്ടുകാരൻ പറഞ്ഞതനുസരിച്ച്​ പ്രഗൽഭനായ വക്കീലിനെ ഏർപ്പെടുത്തി ജാമ്യമെടുക്കാനും സഹായം ചെയ്​തു. ജാമ്യം കിട്ടി ജാഫിലിയ സ്​റ്റേഷനിൽ എത്തിയ അനൂപിനെ കാത്തിരുന്നത്​ ചെക്കു മടങ്ങിയതി​​​െൻറ മറ്റൊരു കേസായിരുന്നു.

ഒന്നുകിൽ നൽകാനുള്ള പണം അടക്കുക, അല്ലെങ്കിൽ പാസ്​പോർട്ട്​ ജാമ്യമായി വെക്കുക-ഇതായിരുന്നു പുറത്തു വിടാനുള്ള വ്യവസ്​ഥ. കൈയിൽ പണമില്ല, പാസ്​പോർട്ട്​ നേരത്തേയുള്ള കേസി​​​െൻറ ആവശ്യത്തിന്​ ഗ്യാരണ്ടിയായി നൽകിയിരിക്കുന്നു. സഹായിക്കണമെന്നഭ്യർഥിച്ച്​ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം സമീപിച്ചെങ്കിലും വിഫലമായ ഘട്ടത്തിലാണ്​ അനൂപി​​​െൻറ ഭാര്യയും വീട്ടുകാരുമെല്ലാം റഹീമി​​​െൻറ സമീപിക്കുന്നത്​. ഇറങ്ങിയാലുടൻ പണം സ്വരൂപിച്ച്​ കെട്ടിവെച്ച്​ പാസ്​പോർട്ട്​ തിരിച്ചെടുത്തു തരാമെന്ന വാക്കു വിശ്വസിച്ച്​  2016 അവസാനത്തിൽ പാസ്​പോർട്ട്​ നൽകുകയും ചെയ്​തു. രണ്ട​ു മാസത്തിനകം വിസ പുതുക്കാനുള്ളതാണെന്നും വേഗത്തിൽ പ്രശ്​നത്തിന്​ തീർപ്പുണ്ടാക്കണമെന്നും ഒാർമപ്പെടുത്തിയാണ്​ പാസ്​പോർട്ട്​ നൽകിയത്​. ജാമ്യത്തിലിറങ്ങിയ ശേഷം അനൂപും വീട്ടുകാരും റഹീമിന്​ നന്ദി പറഞ്ഞ്​ വീർപ്പു മുട്ടിച്ചു.

പിന്നെയൊരു സുപ്രഭാതത്തിൽ ഇവരെയാരെയും കാണാതെയായി. അനൂപി​​​െൻറയും ബന്ധുക്കളുടെയും ഫോണുകൾ സ്വിച്ച്​ ഒാഫ്​. അനൂപി​​​െൻറ കാര്യങ്ങൾ അറിയിച്ചിരുന്ന സുഹൃത്തുക്കളും കൈമലർത്തി.  അനൂപിനായി ജാമ്യം വെച്ച പാസ്​പോർട്ടിൽ വിസ കാലാവധി കഴിഞ്ഞതോടെ റഹീമി​​​െൻറ യു.എ.ഇയിലെ താമസം നിയമവിരുദ്ധമായി. ഉമ്മ ഖദീജക്ക്​ സുഖമില്ലാതായതറിഞ്ഞിട്ടും നാട്ടിൽ പോയി ഒന്നു കാണാൻ കഴിയാതെയായി. പാസ്​പോർട്ട്​ വിട്ടുകിട്ടണമെങ്കിൽ പ്രതി നേരിട്ട്​ ഹാജറാകണമെന്ന്​ അധികൃതർ പറഞ്ഞതോടെ കഴിയാവുന്നിടത്തെല്ലാം അന്വേഷണം നടത്തി. ഉമ്മക്ക്​ അസുഖം ഗുരുതരമാണെന്ന്​ വീട്ടിൽ നിന്നറിയിച്ചിട്ടും പോകാനായില്ല. കേൾവി-സംസാര ശേഷിയില്ലാത്ത ഭാര്യ ജസീലക്കും തീരെ സുഖമില്ലാതെയായി.

ബനിയാസ്​ സ്ക്വയറിൽ നടത്തി വന്ന മൂന്ന്​ കടകളും വിൽക്കേണ്ടി വന്നു.  അനൂപ്​ വരുത്തിയ ബാധ്യതകൾ അടച്ചാണെങ്കിലും പാസ്​പോർട്ട്​ തിരിച്ചെടുത്ത്​ നാട്ടിൽ പോകാനാകുമോ എന്ന്​ തിരക്കുന്നതിനിടെ   ഉമ്മ മരണപ്പെട്ടുവെന്ന വാർത്തയുമെത്തി. തീരെ കുഞ്ഞായിരിക്കെ കണ്ട മകൻ അസമിന്​ ഇപ്പോൾ മൂന്നു വയസായി. വലിയ തുക പിഴ അടക്കേണ്ടി വരുമെങ്കിലും  നീതിന്യായ വകുപ്പി​​​െൻറ സഹാനുഭൂതിയാൽ ഒടുവിൽ വിസ പുതുക്കാൻ സൗകര്യങ്ങളൊരുങ്ങുന്നുണ്ട്​.  അവസാന നാളുകളിൽ ഉമ്മയെ കാണാനായില്ലെങ്കിലും അവരുടെ ഖബറിടത്തിലെങ്കിലും ചെന്ന്​ നിന്ന്​ പ്രാർഥിക്കണ​െമന്നുണ്ട്​. കേസിൽ കുടുങ്ങി ദിവസങ്ങളിൽ എന്നും പലവട്ടം വിളിച്ചിരുന്ന റഹീമി​​​െൻറ നമ്പറിലേക്ക്​ അനൂപോ അദ്ദേഹത്തി​​​െൻറ ബന്ധുക്കളോ ഒന്ന്​ തിരികെ വിളിക്കണം. ഇൗ സാധു അകപ്പെട്ടിരിക്കുന്ന കുരുക്കുകളഴിക്കാൻ ആവുന്നതെന്തെങ്കിലും ചെയ്യണം.അല്ലെങ്കിൽ  നാളെ ഏതെങ്കിലുമൊരു നിരപരാധി ഒരാപത്തിലോ കേസിലോ കുടുങ്ങിയാൽ സഹായിക്കാനോ തിരിഞ്ഞു നോക്കാനോ പോലും ആളുകൾ മടിച്ചെന്നു വരും.

COMMENTS