അവർ കണ്ടത് ‘കാരിക്കേച്ചർ’ മുഖങ്ങൾ; അപൂർവ രോഗവുമായി സ്ത്രീ ആശുപത്രിയിൽ
text_fieldsഅബൂദബി: മറ്റുള്ളവരുടെ മുഖങ്ങൾ വക്രീകരിച്ച് ദൃശ്യമാകുന്ന അത്യപൂർവ രോഗവുമായി സ്ത്രീ അബൂദബി ബുർജീൽ ആശുപത്രിയിൽ ചികിത്സ തേടി. മായിക ചിത്രം പോലെയോ കാരിക്കേച്ചർ പോലെയോ മുഖം കാണുന്ന പ്രോസോമെറ്റമോർഫോസിയ എന്ന രോഗവുമായി 54കാരിയാണ് ആശുപത്രിയിലെ ന്യൂറോളജിസ്റ്റുകളെ സമീപിച്ചത്.
ലോകത്ത് തന്നെ ഇൗ രോഗം ബാധിക്കുന്ന 13ാമത്തെ വ്യക്തിയാണ് ഇൗ സ്ത്രീയെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. 2011ൽ നെതർലാൻഡ്സിൽ 52കാരിക്ക് ഇേത രോഗം റിപ്പോർട്ട് ചെയ്തിരുന്നു. മനുഷ്യ മുഖങ്ങൾ വ്യാളികളുടെ മുഖത്തിന് സമാനമായ രൂപത്തിൽ കാണുന്നുവെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. കാണുന്ന മാത്രയിൽ യഥാർഥ മുഖം തിരിച്ചറിയാൻ സാധിക്കുന്ന ഇവർക്ക് മിനിറ്റുകൾക്ക് ശേഷം മുഖങ്ങൾ കറുത്തുവരുന്നതായും നീളുന്നതായും ചെവികൾ കൂർത്തുവരുന്നതായും കണ്ണുകൾ വലുതായി മഞ്ഞ, പച്ച, നീല, ചുവപ്പ് നിറങ്ങളിൽ തിളങ്ങുന്നതായുമൊക്കെയാണ് തോന്നിയിരുന്നതെന്ന് പ്രമുഖ മെഡിക്കൽ മാഗസിനായ ‘ദ ലാൻസെറ്റ്’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചുമരുകൾ, കമ്പ്യൂട്ടർ സ്ക്രീൻ തുടങ്ങിയവയിൽനിന്നും വ്യാളീ മുഖങ്ങൾ തെൻറ നേർക്ക് നീളുന്നതായി അവർക്ക് തോന്നിയിരുന്നു.
ഇൗ രോഗത്തിെൻറ യഥാർഥ കാരണം ഇന്നും അജ്ഞാതമാണ്. അപസ്മാരം, മൈഗ്രേൻ തുടങ്ങിയവ കാരണമായി തലച്ചോറിനുണ്ടാകുന്ന ഘടനാപരമായ മാറ്റമോ പ്രവർത്തന ക്രമരാഹിത്യമോ ആകാം ഇതിന് കാരണമെന്ന് കരുതപ്പെടുന്നു.
പ്രോസോമെറ്റമോർഫോസിയ ലോകത്തെ അത്യപൂർവ രോഗങ്ങളിൽ ഒന്നാണെന്ന് ബുർജീൽ ആശുപത്രിയിലെ കൺസൾട്ടൻറ് ന്യൂറോളജിസ്റ്റ് ഡോ. ഹാൽപ്രശാന്ത് പറഞ്ഞു. ബുർജീൽ ആശുപത്രിയിലെത്തിയ സ്ത്രീക്ക് കാറുകളും മറ്റും ഉൾെപ്പട്ട തിളക്കമുള്ള പ്രകാശം മിന്നിമറയുന്നതായി കാണുന്നതിനാൽ ഡ്രൈവിങ് അസാധ്യമാവുകയും ചെയ്തിരുന്നു. ചെറുമകളെ നീന്തൽക്കുത്തിലേക്ക് കൊണ്ടുപോകുേമ്പാഴാണ് ഇവർക്ക് ആദ്യമായി ഇൗ രോഗം അനുഭവപ്പെട്ടത്. തനിക്ക് പെെട്ടന്ന് അസ്വസ്ഥത തോന്നിയെന്നും വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടുവെന്നും അവർ പറയുന്നു.
വീട്ടിലെത്തിയ ഉടനെ അവർ ഉറക്കത്തിലേക്ക് വീണു. വൈകുന്നേരം ഭർത്താവുമൊന്ന് പുറത്ത് പോയപ്പോഴാണ് തനിക്ക് മുന്നിൽ കാറുകൾ പോലുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. കടുത്ത തലവേദന അനുഭവപ്പെട്ടതായും അവർ പറയുന്നു. പിന്നീട് ആറ് മാസത്തിന് ശേഷമാണ് ഇത് അനുഭവപ്പെട്ടത്. അപ്പോൾ തലവേദന കലശലായതിനാൽ ഡോക്ടറെ സമീപിച്ചു. ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹത്തിെൻറ കണ്ണുകൾ തുറിച്ചു നിൽക്കുന്നതായി കണ്ടുവെന്ന് സ്ത്രീ പറയുന്നു.
പ്രഥമ പരിശാധനയിൽ ബുർജീൽ ആശുപത്രിയിലെ ന്യൂറോളജിക്കൽ സംഘത്തിന് സാധാരണ ഫലമാണ് ലഭിച്ചതെങ്കിലും തുടർന്ന് തലച്ചോറിെൻറ എം.ആർ.െഎ സ്കാനിൽ അവർക്ക് പക്ഷാഘാതമുണ്ടായിരുന്നതായി കണെണ്ടത്തി. ഭീതിതമായ അനുഭവമാണ് ഉണ്ടായതെന്നും ഇപ്പോൾ ഇതിനെ കുറിച്ച് താൻ ബോധവതിയാണെന്നും സ്ത്രീ പറയുന്നു.
രക്തസമ്മർദം കണിശമായി നിയന്ത്രിക്കാൻ ഡോക്ടർമാർ ഇവരോട് പറഞ്ഞിട്ടുണ്ട്.
മരുന്നും നിർദേശിച്ചിട്ടുണ്ട്. സാധാരണ മുഖദൃശ്യം കാണാൻ ഇപ്പോൾ ഇവർക്ക് സാധിക്കുന്നുണ്ട്. എപ്പോഴെങ്കിലും രോഗം തിരിച്ചുവരുമോയെന്ന ആശങ്കയിലാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
