Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാർഗോ പ്രതിസന്ധി:...

കാർഗോ പ്രതിസന്ധി: കെട്ടിക്കിടന്ന പാർസലുകൾ നികുതിയടച്ച്​ ഏറ്റെടുത്തു

text_fields
bookmark_border
കാർഗോ പ്രതിസന്ധി: കെട്ടിക്കിടന്ന പാർസലുകൾ നികുതിയടച്ച്​ ഏറ്റെടുത്തു
cancel

ദുബൈ: നാട്ടിലേക്ക്​ കാർഗോ വഴി സമ്മാനങ്ങളും മറ്റും അയക്കുന്നതിന്​ 41 ശതമാനം നികുതി ഏർപ്പെടുത്തിയതിനെതുടർന്ന്​ ഇന്ത്യയിലെ  വിമാനത്താവളത്തിൽ കെട്ടിക്കിടന്ന പാർസലുകൾ വിവിധ കാർഗോ കമ്പനികൾ നികുതിയടച്ച്​ ഏറ്റെടുത്തു. ​ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ പ്രവാസികൾ അയച്ച 500 ടണ്ണിലേറെ പാർസലുകളാണ് ഡൽഹിയിലും മറ്റും കെട്ടിക്കിടന്നിരുന്നത്​. ഇതിൽ ഭൂരിഭാഗവും അതത്​ കമ്പനികൾ നികുതിയടച്ച്​ ഏറ്റെടുത്തതായും ഒരാഴ്​ചക്കകം ഇത്​ ബന്ധപ്പെട്ട മേൽവിലാസങ്ങളിൽ എത്തുമെന്നും ഇന്ത്യൻ കൊറിയേഴ്​സ്​ ആൻറ്​ കാർഗോ അസോസിയേഷൻ യു.എ.ഇ പ്രസിഡൻറ്​ മുഹമ്മദ്​ സിയാദ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. 

70 ടൺ മാ​ത്രമാണ്​ ഇനി ബാക്കിയുള്ളത്​. ഇത്​ ഒരാഴ്​ചക്കകം ഏറ്റെടുക്കും. മൂന്നു കോടിയോളം രൂപയാണ്​ വിവിധ കമ്പനികൾ പുതിയ നികുതിയായി അടച്ചത്​. ഇൗ നികുതി പാർസലുകൾ വീടുകളിൽ സ്വീകരിക്കുന്നവർ നൽകേണ്ടിവരുമെന്ന്​ സിയാദ്​ പറഞ്ഞു. 30 കിലോ പാർസലുകൾക്ക്​ ശരാശരി 3500^4000 രൂപയാണ്​ നികുതി വന്നത്​.  പ്രവാസികൾക്ക്​ നികുതിയില്ലാതെ വീട്ടിലേക്ക്​ 20,000 രൂപയുടെ സാധനങ്ങൾ അയക്കാൻ 23 വർഷം മുമ്പ്​ അനുവദിച്ച സൗകര്യം ഇക്കഴിഞ്ഞ ജൂൺ 30ന്​ അർധരാത്രിയാണ്​ കസ്​റ്റംസ്​ ആൻറ്​ സെൻട്രൽ എക്​സൈസ്​ അധികൃതർ മുന്നറിയിപ്പില്ലാതെ പിൻവലിച്ചത്​. 

പകരം 10 ശതമാനം അടിസ്​ഥാന കസ്​റ്റംസ്​ തീരുവ, 28 ശതമാനം സംയോജിത ചരക്കു സേവന നികുതി, മൂന്നു ശതമാനം സെസ്​ എന്നിങ്ങനെ മൊത്തം 41 ശതമാനം നികുതിയടക്കാനും ഉത്തരവിട്ടു.  ഇൗ ഉത്തരവ്​ വന്ന ശേഷം പുതിയ പാർസലുകൾ എടുക്കുന്നത്​ കമ്പനികൾ നിർത്തിവെച്ചെങ്കിലും അതിന്​ മുമ്പയച്ച 500 ലേറെ ടൺ വസ്​തുക്കളും നികുതിയുടെ പേരിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ പിടിച്ചുവെക്കപ്പെട്ടു. ഇത്​ വിട്ടുകിട്ടാനായി കാർഗോ കമ്പനി ഉടമകൾ ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകിയെങ്കിലും കേസിൽ തീർപ്പ്​ വൈകിയ സാഹചര്യത്തിലാണ്​ നികുതിയടച്ച്​ പാർസലുകൾ ഏറ്റെടുക്കാൻ 64 സ്​ഥാപനങ്ങളുടെ കൂട്ടായ്​മയായ ഇന്ത്യൻ കൊറിയേഴ്​സ്​ ആൻറ്​ കാർഗോ അസോസിയേഷൻ തീരുമാനിച്ചത്​.

കോടതി തീരുമാനം വരുംവരെ കാത്തിരുന്നാൽ പാർസലുകൾ നശിക്കാൻ സാധ്യതയുള്ളതിനാലും വിമാനത്താവളത്തിൽ വൻതുക ചരക്ക്​ സൂക്ഷിപ്പ്​ വാടക നൽകേണ്ടിവരുന്നതിനാലുമാണ്​ നികുതിയടച്ച്​ ഏറ്റെടുത്തതെന്ന്​ ബന്ധപ്പെട്ടവർ പറഞ്ഞു. കിലോഗ്രാമിന്​ ദിവസം മൂന്നു രൂപയാണ്​ ചരക്ക്​ സൂക്ഷിപ്പിന്​ നൽകേണ്ടത്​.ഇതിന്​ കഴിഞ്ഞ 12ാം തീയതി വരെ ഇളവ്​ നൽകിയിരുന്നു. 

അതേസമയം പ്രധാനമായും സാധാരണക്കാർ ആഘോഷ സമയങ്ങളിലും മറ്റും വീട്ടിലേക്ക്​ ഭക്ഷ്യവസ്​തുക്കളും വസ്​ത്രങ്ങളും മറ്റു സമ്മാനങ്ങളും അയക്കാൻ ആശ്രയിച്ചിരുന്ന ഡോർ ടു ഡോർ കാർഗോ സംവിധാനത്തെ തന്നെ തകർക്കുന്ന പുതിയ നികുതി നിർദേശത്തിനെതിരെ നിയമ പേരാട്ടം അസോസിയേഷൻ തുടരും. 
വിവിധ ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ള ​അസോസിയേഷൻ പ്രതിനിധികൾ ഡൽഹിയ​ിലെത്തിയിട്ടുണ്ട്​. വരും ദിവസങ്ങളിൽ ഇവർ കേന്ദ്ര മന്ത്രിമാരെയും  കേരളത്തിൽ നിന്നുള്ള എം.പിമാരെയു കാണും. സുപ്രീം കോടതിയെ സമീപിക്കുന്നതി​​​െൻറ ഭാഗമായി അഭിഭാഷകരുമായും ചർച്ച നടത്തും.

നികുതിയടച്ച്​​ കാർഗോ അയക്കാം
ദുബൈ: കേന്ദ്ര സർക്കാർ വൻ നികുതി ചുമത്തിയതിനെ തുടർന്ന്​ പാർസലുകൾ ഏറ്റെടുക്കുന്നത്​ നിർത്തിവെച്ചത്​ കാർഗോ കമ്പനികൾ പുനരാംരംഭിച്ചു. കിലോഗ്രാമിന്​ യു.എ.ഇയിൽ  11 ദിർഹവും മറ്റു ഗൾഫ്​ രാജ്യങ്ങളിൽ സമാനമായ തുകയുമാണ്​ മുമ്പത്തെപോലെ കൊറിയർ നിരക്കായി ഇൗടാക്കുന്നതെങ്കിലും 41 ശതമാനം നികുതികൂടി അടക്കേണ്ടിവരുമെന്ന്​ ഉപഭോക്​താവിനെ അറിയിച്ചശേഷമാണ്​ പാർസലുകൾ ഏറ്റെടുക്കുന്നത്​. 
വീടുകളിലെത്തിക്കു​​േമ്പാൾ നികുതിയടച്ച കസ്​റ്റംസ്​ രശീതി ഉപഭോക്​താവിന്​ നൽകും. അതിന്​ മുമ്പ്​ ബന്ധപ്പെട്ട കസ്​റ്റംസ്​ കേന്ദ്രങ്ങളിൽ അടച്ച നികുതി എത്രയാണെന്ന്​ ഉപഭോക്​താക്കളെ ഫോണിൽ അറിയിക്കുമെന്നും ഇന്ത്യൻ കൊറിയേഴ്​സ്​ ആൻറ്​ കാർഗോ അസോസിയേഷൻ വക്​താക്കൾ അറിയിച്ചു. ഇൗ തുക ​കാർഗോ അയച്ച രാജ്യത്തോ സ്വീകരിക്കുന്ന ഇടത്തോ അടക്കാൻ സൗകര്യമുണ്ടാകും.
 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscargo crisis
News Summary - cargo crisis uae gulf news
Next Story