കരിയർ ഗൈഡൻസ് സെമിനാർ
text_fieldsഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂളിൽ വിദ്യാർഥികൾക്കായി
നടത്തിയ കരിയർ ഗൈഡൻസ് ക്ലാസ്
ഖോർഫക്കാൻ: ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂളിൽ സി.ബി.എസ്.ഇ ബോർഡ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കായി പരീക്ഷ ഒരുക്കം, കരിയർ ഗൈഡൻസ് സെമിനാർ നടത്തി. ‘ബോർഡ് പരീക്ഷക്ക് തയാറെടുക്കൽ’, പത്താം ക്ലാസിനുശേഷം ഉപരിപഠനം എന്നീ വിഷയങ്ങളിൽ വൈസ് പ്രിൻസിപ്പലും സി.ബി.എസ്.ഇ കരിയർ കൗൺസിലറുമായ ഡഗ്ലസ് ജോസഫ് ക്ലാസെടുത്തു.
കരിയർ ഗൈഡൻസ് സെമിനാർപരീക്ഷാ സമ്മർദം ഇല്ലാതാക്കാൻ മാതാപിതാക്കളും അധ്യാപകരും കുട്ടികൾക്ക് മാനസിക പിന്തുണ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. . നല്ല അടുക്കിലും ചിട്ടയിലും ഉത്തരങ്ങൾ എഴുതുക, ആവശ്യമായ സ്പേസ് നൽകുക തുടങ്ങി ഒറ്റനോട്ടത്തിൽ ഇഷ്ടപ്പെടുന്നതാവണം അവതരണം എന്നും വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

