കരിയർ എക്സ്പോ സംഘടിപ്പിച്ചു
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി ഒരുക്കിയ കരിയർ എക്സ്പോ
ഷാർജ: ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുവേണ്ടി കരിയർ എക്സ്പോ സംഘടിപ്പിച്ചു. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം തെരഞ്ഞെടുക്കാവുന്ന വിവിധ കോഴ്സുകളെയും അവയുടെ ജോലിസാധ്യതകളെയും വിശദമാക്കുന്ന വിവിധ പരിപാടികൾ അരങ്ങേറി. യു.എ.ഇയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രെയിനിങ് സെന്ററുകളും കരിയർ മേളയിൽ പങ്കാളികളായി. ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ. മഞ്ജു റെജി കരിയർ എക്സ്പോ ഉദ്ഘാടനം ചെയ്തു. പെയ്സ് ഗ്രൂപ് സീനിയർ ഡയറക്ടർ അസിഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, അസി. ഡയറക്ടർ സഫാ ആസാദ് തുടങ്ങിയവർ ആശംസകൾ നേർന്നു. ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ വെൽനസ് ഡിപ്പാർട്മെന്റാണ് പരിപാടി സംഘടിപ്പിച്ചത്.

