Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'കെയർ ഫോർ കേരള'...

'കെയർ ഫോർ കേരള' വിജയകരമായി മൂന്നാം ഘട്ടം പിന്നിട്ടു

text_fields
bookmark_border
കെയർ ഫോർ കേരള വിജയകരമായി മൂന്നാം ഘട്ടം പിന്നിട്ടു
cancel

ദുബൈ: കോവിഡ്​ രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലേക്ക്​ സഹായം നൽകാൻ നോർക റൂട്ട്​സ്​ ആവിഷ്​കരിച്ച 'കെയർ ഫോർ കേരള' പദ്ധതി യു.എ.യിൽ മൂന്നാംഘട്ടം പിന്നിട്ടു. ഓക്​സിജൻ പ്ലാൻറുകൾ, മെഡിക്കൽ വെൻറിലേറ്ററുകൾ, ഓക്​സിജൻ കോൺസെൻട്രേറ്ററുകൾ, ഓക്​സിജൻ സിലിണ്ടറുകൾ, പൾസ് ഓക്​സിമീറ്ററുകൾ എന്നിവയടക്കം നാല്​ കോടിയോളം രൂപയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ കൈമാറാനും വിതരണം നടത്താനും കെയർ ഫോർ കേരളക്ക്​ സാധിച്ചതായി നോർക റൂട്ട്​സ്​ ഡയറക്​ടർമാരായ ഡോ. ആസാദ്​ മൂപ്പനും ഒ.വി. മുസ്​തഫയും അറിയിച്ചു. സമാന രീതിയിൽ മറ്റ് ഗൾഫ്​ രാജ്യങ്ങളിലും 'കെയർ ഫോർ കേരള' പ്രവാസികളുടെ സഹകരണത്തോടെ വിജയകരമായി നടപ്പാക്കിയതായും അവർ വ്യക്തമാക്കി.

പ്രവാസിക്ഷേമ സംഘടനകള്‍, കമ്യൂണിറ്റി ഗ്രൂപ്പുകള്‍, ബിസിനസ് സംരംഭകര്‍, വ്യക്തികള്‍ എന്നിവ നോര്‍ക റൂട്ട്‌സി​െൻറ നേതൃത്വത്തില്‍ യു.എ.ഇയില്‍നിന്ന്​ മാതൃരാജ്യത്തേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കാന്‍ സജീവമായി പ്രയത്‌നിച്ചുവെന്ന് ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്​ ഡയറക്​ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഉദ്യമത്തിൽ പ്രവര്‍ത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിലെ അര്‍ഹർക്ക് ഉപകാരമാവട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മൂന്നു ഷിപ്മെൻറുകൾ ആയാണ് ജീവൻരക്ഷാ ഉപകരണങ്ങൾ യു.എ.ഇയിൽനിന്ന് നാട്ടിലെത്തിച്ചതെന്ന് കെയർ ഫോർ കേരള പദ്ധതിക്ക്​ നേതൃത്വം വഹിച്ച നോർക റൂട്​സ്​ ഡയറക്​ടർ ഒ.വി. മുസ്​തഫ പറഞ്ഞു.

ഒരു ഓക്​സിജൻ പ്ലാൻറും 18 മെഡിക്കൽ വെൻറിലേറ്ററുകളും 85 ഓക്​സിജൻ കോൺസെൻട്രേറ്ററുകളും 376 ഓക്​സിജൻ സിലിണ്ടറുകളും (40 ലിറ്റർ), 5005 പൾസ് ഓക്​സിമീറ്ററുകളുമാണ് യു.എ.ഇയിൽനിന്ന് ഇതുവരെ സമാഹരിച്ചത്. ബദറുദ്ദീൻ പനക്കാട്ട്, മുഹമ്മദ് റാഫി, ശ്യാം തൈക്കാട്, ബിന്ദു നായർ, അയൂബ് ചേക്കിൻറകത്ത്, പി.എ. ജലീൽ, നിഹാദ് അബ്​ദുൽനാസിർ, മുഹമ്മദ്​ സുഹൈൽ, അബു സബ ഹസൻ എന്നിവർ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Care for Kerala
News Summary - ‘Care for Kerala’ has successfully completed the third phase
Next Story