Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേശീയ കാർഡിയാക് റിസ്ക്...

ദേശീയ കാർഡിയാക് റിസ്ക് ബോധവത്കരണം

text_fields
bookmark_border
ദേശീയ കാർഡിയാക് റിസ്ക് ബോധവത്കരണം
cancel

ദുബൈ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി ഹെൽത്ത് ആൻഡ് വെൽനസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സെവൻ എമിറേറ്റ്സ്, വൺ ഹാർട്ട്’ എന്ന പേരിൽ ദേശീയതല കാർഡിയാക് റിസ്ക് ബോധവത്കരണവും ലൈഫ്‌സേവർ പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നു. പരിപാടിയുടെ ആദ്യ ബോധവത്കരണ സെഷൻ ആഗസ്റ്റ് 16ന് രാവിലെ 11.45 മണിക്ക് ദുബൈ ടെർമിനൽ 2ന് എതിർവശത്തുള്ള ഗസൽ റെസ്റ്റോറന്‍റിൽ നടക്കും.

ഹൃദ്രോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കുന്നതിനൊപ്പം, ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ, സി.പി.ആർ/ലൈഫ് സേവർ ബോധവൽക്കരണ പരിശീലനം, എ.ഇ.ഡി ഉപയോഗത്തിന്‍റെ അടിസ്ഥാന അറിവ് എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ആരോഗ്യ വകുപ്പിന്‍റെ ഹൈപവർ കമ്മിറ്റി ചെയർമാനും ആരോഗ്യവിദഗ്ധനുമായ ഡോ. എസ്.എസ്. ലാൽ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഹൃദ്രോഗ വിദഗ്ധനായ ഡോ. സി. ഭരത് ചന്ദ്രൻ ബോധവത്കരണ സെഷനുകൾക്ക് നേതൃത്വം നൽകും. ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് സുനിൽ അസീസ് അധ്യക്ഷത വഹിക്കും. ഇൻകാസ് യു.എ.ഇ ഹെൽത്ത് ആൻഡ് വെൽനസ് കമ്മിറ്റി ജനറൽ കൺവീനർ ഷാജി ഷംസുദീൻ സ്വാഗതം പറയും.

യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള ഇൻകാസ് പ്രവർത്തകരും അംഗങ്ങളും ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഗൂഗ്ൾ മീറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - INCAS UAE National Committee Health and Wellness Committee organizes national cardiac risk awareness and lifesaver training program
Next Story