Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാര്‍ജയില്‍ നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് പാഞ്ഞുകയറി

text_fields
bookmark_border
ഷാര്‍ജയില്‍ നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് പാഞ്ഞുകയറി
cancel

ഷാര്‍ജ: റോളക്ക് സമീപം  ബാങ്ക് സ്ട്രീറ്റില്‍ നിയന്ത്രണം വിട്ട എഫ്.ജെ ക്രൂയിസര്‍ കാര്‍ കടയിലേക്ക് പാഞ്ഞ് കയറി. ശനിയാഴ്ച പകലായിരുന്നു സംഭവം. ടാക്സിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. മലയാളിയും ഉത്തര്‍പ്രദേശുകാരനുമാണ് സംഭവ സമയം കടയിലുണ്ടായിരുന്നത്. 
അപകടത്തില്‍ യു.പികാരന് കൈക്ക് മുറിവേറ്റു. സാധാരണയായി ഇവര്‍ കടയുടെ മുന്നിലാണ് നില്‍ക്കാറ്​. വന്‍ ശബ്​ദം കേട്ട് തിരിഞ്ഞ് നോക്കുമ്പോള്‍ കടയിലുള്ളതെല്ലാം തകര്‍ത്ത് പാഞ്ഞ് വന്ന് നില്‍ക്കുന്ന കാറാണ് കണ്ടതെന്ന് ഇവര്‍ പറഞ്ഞു. നിരവധി പേര്‍ നടന്ന് പോകുന്ന വഴിയാണിത്.  സംഭവ സമയം ആളുകള്‍ കുറവായിരുന്നു. അപകടത്തില്‍ സ്ഥാപനം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പൊലീസ് കേസെടുത്തു. വന്‍നാശനഷ്​ടം കണക്കാക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - car
Next Story