അബൂദബിയിൽ തകരാർ മറച്ചുവെച്ച് കാർ വിറ്റു; വൻതുക പിഴ
text_fieldsഅബൂദബി: അപാകത മറച്ചുവെച്ച് കാര്‍ വിറ്റതിനെതിരേ കോടതിയെ സമീപിച്ച പരാതിക്കാരന് 30,000 ദിര്‍ഹവും നഷ്ടപരിഹാരമായി 3000 ദിര്‍ഹവും നല്‍കാന്‍ പ്രതിയോട് ഉത്തരവിട്ട് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കേസസ് കോടതി. സാമൂഹിക മാധ്യമത്തിലെ പരസ്യം കണ്ടായിരുന്നു പരാതിക്കാരന്‍ പ്രതിയില്‍ നിന്ന് കാര്‍ വാങ്ങിയത്. കാര്‍ ഉപയോഗിച്ചുതുടങ്ങിയതോടെയാണ് വാഹനത്തിനുണ്ടായിരുന്ന തകരാര്‍ കണ്ടെത്തുന്നത്.
കാറിന്‍റെ തകരാർ സംബന്ധിച്ച് ഉടമക്ക് അറിവുണ്ടായിരുന്നതാണെന്നു വ്യക്തമായതോടെയാണ് പരാതിക്കാരന്‍ കേസ് നല്‍കിയത്. കാറിന് നല്‍കിയ മുപ്പതിനായിരം ദിര്‍ഹവും നഷ്ടപരിഹാരമായി ഇരുപതിനായിരം ദിര്‍ഹവും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കോടതിച്ചെലവും പ്രതിയില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് കോടതി വിദഗ്ധനെ നിയോഗിച്ച് കാറിന്‍റെ തകരാര്‍ പരിശോധിക്കുകയും പരാതിക്കാരന്‍റെ വാദത്തില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് വിറ്റ കാര്‍ തിരിച്ചെടുക്കാനും പരാതിക്കാരനില്‍ നിന്ന് കൈപ്പറ്റിയ മുപ്പതിനായിരം ദിര്‍ഹം തിരികെ നല്‍കാനും നഷ്ടപരിഹാരമായി മൂവായിരം ദിര്‍ഹം കൈമാറും കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

