വാഹനങ്ങളില്‍ കുട്ടികളുടെ സീറ്റ് നിര്‍ബന്ധമെന്ന് -ഷാര്‍ജ പൊലീസ്
text_fieldsഷാര്‍ജ: വാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ അവര്‍ക്കുള്ള ഇരിപ്പിടങ്ങളും വാഹനങ്ങളില്‍ ഘടിപ്പിക്കണമെന്ന് ഷാര്‍ജ പൊലീസ്. സുപ്രീം കൗണ്‍സില്‍ ഫാമിലി അഫയേഴ്സുമായി ചേര്‍ന്ന് നടത്തുന്ന സുരക്ഷ കാമ്പയിനിെൻറ ഭാഗമായിട്ടാണ് കര്‍ശന നിര്‍ദേശവുമായി പൊലീസെത്തിയത്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ കുട്ടികള്‍ തെറിച്ച് വീണ് ദുരന്തംഉണ്ടാകുന്നതിന് പ്രധാന കാരണം കുട്ടികള്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങളില്ലാത്തത് കൊണ്ടാണ്.
ഇരിപ്പിടങ്ങളോടനുബന്ധിച്ചുള്ള സീറ്റ് ബെല്‍റ്റ് ബന്ധിക്കുന്നതോടെ തെറിച്ച് വീണുള്ള അപകടങ്ങളില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെടുമെന്ന് ഷാര്‍ജ പൊലീസിലെ ഗതാഗത ബോധവത്കരണ വിഭാഗം ഡയറക്ടര്‍ മേജര്‍ അബ്ദുൽ റഹ്മാന് ഖാതര്‍ പറഞ്ഞു.
കുട്ടികളെ വാഹനങ്ങളുടെ പിറകിലെ സീറ്റില്‍ ഇരുത്തുന്ന പ്രവണത രക്ഷിതാക്കള്‍ പൂര്‍ണമായും ഒഴിവാക്കണം. ജൂലായ് ഒന്നുമുതല്‍ ഫെഡറല്‍ ട്രാഫിക് നിയമത്തിന്‍െറ ഭേദഗതികള്‍ നടപ്പാക്കാന്‍ തയ്യാറെടുക്കുന്നതിനാണ് കാമ്പയിന് നടത്തുന്നത്. നാല് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വാഹനങ്ങളില്‍ പ്രത്യേക സീറ്റ് നിര്‍ബന്ധമാണ്.
ഇതില്ലാത്ത പക്ഷം 400 ദിര്‍ഹവും നാല് ബ്ളാക് പോയിൻറുമാണ് ശിക്ഷയെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
