ചുവപ്പ് സിഗ്നൽ മറികടന്ന് കാർ; കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsസീബ്ര ലൈനിൽ അമിത വേഗത്തിൽ ചുവന്ന ലൈറ്റ് മറികടന്ന് പോകുന്ന കാർ
ദുബൈ: റെഡ് സിഗ്നൽ മറികടന്ന് സീബ്ര ലൈനിലൂടെ അമിത വേഗതയിൽ പാഞ്ഞ കാറിടിക്കാതെ പിഞ്ചു കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴക്ക്. സീബ്ര ലൈനിലൂടെ സ്ട്രോളറുമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു യുവതി. മറ്റൊരു കുട്ടിയും ഇ- സ്കൂട്ടറിൽ ഇവരുടെ തൊട്ടുപിറകിലായി ഉണ്ടായിരുന്നു.
ഈ സമയം ചുവന്ന ലൈറ്റ് കത്തിയിരുന്നെങ്കിലും കാർ അമിത വേഗതയിൽ കുഞ്ഞിന്‍റെ തൊട്ടരികിലൂടെ കടന്നുപോകുകയായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് അപകടം ഒഴിവായത്.
ദുബൈ പൊലീസ് എക്സിൽ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ നെഞ്ചിടിപ്പോടെ അല്ലാതെ കണാനാവില്ല. വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. റെഡ് സിഗ്നൽ മറികടന്നത് കൂടാതെ സീബ്ര ലൈനിൽ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകണമെന്ന നിയമവും ഡ്രൈവർ പാലിച്ചിരുന്നില്ലെന്ന് ദുബൈ പൊലീസ് അറിയിച്ചു. ദുബൈയിൽ റെഡ് സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്‍റുമാണ് ശിക്ഷ. കൂടാതെ വാഹനം ഒരു മാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. സീബ്ര ലൈനിൽ കാൽനടക്കാർക്ക് മുൻഗണന നൽകിയില്ലെങ്കിൽ 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്‍റുമാണ് ശിക്ഷയെന്നും ദുബൈ പൊലീസ് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

