Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാ​ർ മ​റി​ഞ്ഞ്​...

കാ​ർ മ​റി​ഞ്ഞ്​ അ​പ​ക​ടം; തി​രൂ​ർ സ്വ​ദേ​ശി​നി മ​രി​ച്ചു

text_fields
bookmark_border
കാ​ർ മ​റി​ഞ്ഞ്​ അ​പ​ക​ടം; തി​രൂ​ർ സ്വ​ദേ​ശി​നി മ​രി​ച്ചു
cancel
camera_alt

അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ, ജ​സീ​ന

അ​ൽ​ഐ​ൻ: അ​ൽ​ഐ​ൻ അ​ൽ ഖ​സ്ന​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ തി​രൂ​ർ സ്വ​ദേ​ശി​നി മ​രി​ച്ചു. പെ​രു​ന്ത​ല്ലൂ​ർ അ​ബ്ദു​ൽ മ​ജീ​ദി​ന്‍റെ ഭാ​ര്യ ജ​സീ​ന വെ​ള്ള​രി​ക്കാ​ട്ടാ​ണ്​ (മു​ത്തു -41) മ​രി​ച്ച​ത്. ​ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ്​ അ​പ​ക​ടം. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ ജ​സീ​ന ര​ണ്ടു​ദി​വ​സം സ​ഹോ​ദ​ര​നൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. ഇ​വി​ടെ നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ​പൊ​ട്ടി മ​റി​യു​ക​യാ​യി​രു​ന്നു. ജ​സീ​ന സം​ഭ​വ സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ചു.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ബ്ദു​ൽ മ​ജീ​ദ്, ര​ണ്ട് മ​ക്ക​ൾ, ജ​സീ​ന​യു​ടെ സ​ഹോ​ദ​ര​ൻ, മ​ക​ൻ, വ​ണ്ടി​യോ​ടി​ച്ച ഇ​വ​രു​ടെ ബ​ന്ധു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല. മൂ​ന്നു​പേ​ർ അ​ൽ​ഐ​ൻ ത​വാം ആ​ശു​പ​​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.അ​ൽ​ഐ​ൻ ഹോ​സ്പി​റ്റ​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി തി​ങ്ക​ളാ​ഴ്ച രാ​ത്രി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ജ​സീ​ന​യു​ടെ ഭ​ർ​ത്താ​വ് അ​ബ്ദു​ൽ മ​ജീ​ദ് അ​ബൂ​ദ​ബി​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ ശാ​മി​ൽ, ഫാ​ത്തി​മ സ​ൻ​ഹ. പി​താ​വ്: പെ​രു​ന്ത​ല്ലൂ​ർ വെ​ള്ള​രി​ക്കാ​ട് അ​ല​വി (ബാ​പ്പു കാ​ക്ക). മാ​താ​വ്: ഇ​യ്യാ​ത്തു​മ്മ. സ​ഹോ​ദ​ര​ൻ: അ​ബ്ദു​ൽ ഹ​മീ​ദ് (അ​ൽ​ഐ​ൻ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThiruraccidentCar overturned
News Summary - Car overturned accident; Thirur swadeshini died
Next Story