കാർ നിയന്ത്രണം വിട്ട് ഷാർജ ക്രീക്കിൽ വീണു ഡ്രൈവറെ രക്ഷപ്പെടുത്തി
text_fieldsഷാർജ ക്രീക്കിൽ വീണ കാർ സിവിൽ ഡിഫൻസ് അതോറിറ്റി പുറത്തെടുക്കുന്നു
ഷാർജ: നിയന്ത്രണം വിട്ട് ഷാർജ ക്രീക്കിലേക്ക് വീണ കാറിൽ നിന്ന് ഡ്രൈവറെ നിമിഷ നേരം കൊണ്ട് രക്ഷപ്പെടുത്തി സിവിൽ ഡിഫൻസ് അതോറിറ്റി. ഷാർജ കോർട്ടഹൗസിന് എതിർവശത്തായി ഖാലിദ് ലഗൂണിൽ കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെ സംഭവം.
മറൈൻ റസ്ക്യൂ ജീവനക്കാർ പരിസരങ്ങളിൽ സ്ഥിരം പരിശോധന നടത്തുന്ന സമയമായിരുന്നു. ഇവർ വിവരം അറിയിച്ചതിന് അനുസരിച്ച് ഉടൻ സംഭവ സ്ഥലത്തെത്തിയ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഉദ്യോഗസ്ഥർ വെറും എട്ടിൽ മിനിറ്റിനുള്ളിൽ ഡ്രൈറെ രക്ഷപ്പെടുത്തുകയായിരുന്നു.
അടിയന്തര സാഹചര്യങ്ങളിലും ജീവൻ രക്ഷ നീക്കങ്ങളിലും മറൈൻ റസ്ക്യു ടീമിന്‍റെ ഉയർന്ന തലത്തിലുള്ള മുന്നൊരക്കങ്ങളും പ്രഫഷനൽ രീതികളുമാണ് നിമിഷ നേരം കൊണ്ട് നടത്തിയ രക്ഷാപ്രവർത്തനം വ്യക്തമാക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു. നാഷനൽ ആംബുലൻസ് ടീമിന് കൈമാറിയ ഡ്രൈവർക്ക് നിസാര പരിക്കു മാത്രമാണുള്ളത്.
ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സ നൽകിയതായും അധികൃതർ അറിയിച്ചു.
സിവിൽ ഡിഫൻസിന്‍റെ നേതൃത്വത്തിൽ മുങ്ങവിദഗ്ധർ ക്രീക്കിൽ കാർ പുറത്തെടുത്തിട്ടുണ്ട്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

