ഇന്ന് കാര്‍ വേണ്ട; ബസും മെട്രോയും ട്രാമും കാത്തിരിക്കുന്നു
text_fieldsദുബൈ: പരിസ്ഥിതി സൗഹൃദ നടപടികളുടെ ഭാഗമായി ഞായറാഴ്ച ദുബൈ നഗരസഭയുടെ നേതൃത്വത്തില്‍ കാര്‍രഹിത ദിനാചരണം നടത്തും. ദിനാചരണത്തിന്‍െറ ഭാഗമായി നഗരത്തിലെ 1500ലേറെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കും. ദുബൈ ജല-വൈദ്യുതി അതോറിറ്റി (ദീവ) ദിനാചരണത്തില്‍ പങ്കാളിയാകും.
ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ ജനങ്ങളില്‍ പൊതു വാഹന ഉപയോഗം പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി സുസ്ഥിരത ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ദിനാചരണം സംഘടിപ്പിക്കുന്നത്്. സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഹരിത സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള ദുബൈയുടെ പരിവര്‍ത്തനത്തിനും വേണ്ടിയുള്ള യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ വിവേകപരമായ കാഴ്ചപ്പാടുകള്‍ക്ക് പിന്തുണയായി ദിനാചരണത്തില്‍ പങ്കെടുക്കുകയാണെന്ന് ദീവ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് ആല്‍ തായിര്‍ പറഞ്ഞു. ആഗോള താപന വെല്ലുവിളികളെ നേരിടാന്‍ വേണ്ടിയിലെ ദുബൈയിലെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുക എന്നതാണ് കാര്‍രഹിത ദിനാചരണത്തിന്‍െറ പ്രധാന ലക്ഷ്യം. പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച് ദിനാചരണത്തെ പിന്തുണക്കാന്‍ സഈദ് മുഹമ്മദ് ആല്‍ തായിര്‍ ആഹ്വാനം ചെയ്തു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും മലിനീകണത്തിന് കാരണമാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും ഇതു വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പരിസ്ഥിതി സൗഹാര്‍ദ ബോധവത്കരണ യജ്ഞത്തിന് പ്രമുഖ സ്ഥാപന മേധാവികള്‍ പിന്തുണ അറിയിച്ചതായി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ അറിയിച്ചിരുന്നു.
ഞായറാഴ്ച ബസ്, മെട്രോ, സൈക്കിള്‍ എന്നിവ ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ജോലിക്കത്തൊന്‍ മേലുദ്യോഗസ്ഥര്‍ സൗകര്യം ചെയ്യണം. കഴിഞ്ഞ വര്‍ഷം 1070 സ്ഥാപനങ്ങളും സംഘടനകളും കാര്‍രഹിത യജ്ഞത്തില്‍ പങ്കെടുത്തിരുന്നു.
30000 വാഹനങ്ങളാണ് അന്ന് റോഡില്‍ നിന്ന് മാറിനിന്നത്. ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സൈക്കിളിലാണ് അന്ന് ദിവസം യാത്ര ചെയ്തത്.
കാര്‍രഹിത ദിനത്തില്‍ പങ്കുചേരുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദുബൈ നഗരസഭയുടെ www.dm.gov.ae വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് carfreeday@dm.gov.ae വിലാസത്തില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
