Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാർ വീട്ടിൽ വെക്കാം, ...

കാർ വീട്ടിൽ വെക്കാം, ഭൂമിക്ക്​ കാവൽ നിൽക്കാം

text_fields
bookmark_border
കാർ വീട്ടിൽ വെക്കാം,  ഭൂമിക്ക്​ കാവൽ നിൽക്കാം
cancel

ദുബൈ: കാറുകളിൽ ചീറിപ്പായുന്നവർ ഒരു ദിവസം അതിന്​ അവധി കൊടുക്കണം. നിങ്ങളുടെ വണ്ടികളിൽ നിന്ന്​ പുറത്തേക്ക്​ പേ ാകുന്ന പുകയും പൊടിയും നമ്മൾ അധിവസിക്കുന്ന ഭൂമിക്ക്​ എത്രമാത്രം പരിക്ക്​ വരുത്തുന്നുവെന്ന്​ ഒന്ന്​ ആലോചിക ്കണം. കുറഞ്ഞ ചെലവിൽ കൂടുതൽ ആളുകളെ ലക്ഷ്യസ്​ഥാനത്ത്​ എത്തിക്കുന്ന പൊതുഗതാഗത സംവിധാനങ്ങൾ ഒന്നു പരീക്ഷിക്കണം. ഇൗ പറഞ്ഞ കാര്യങ്ങൾക്കെല്ലാം ഏറ്റവും നല്ല അവസരമാണ്​ നാളെ.

സമാധാനം മാത്രമല്ല, സമ്മാനവുമുണ്ട്​
ഒാഫീസിലേക്ക്​ നടന്നും മെട്രോയോ ബസോ പിടിച്ചും സൈക്കിളോടിച്ചും പോകുന്നതു വഴി ഭൂമിയെ കൂടുതൽ പരിപാലിക്കുന്നതിൽ പങ്കുവഹിച്ചു എന്നു സന്തോഷിക്കുന്നതിനൊപ്പം നഗരസഭയിൽ നിന്ന്​ സമ്മാനത്തിനും സാധ്യതയുണ്ട്​ നാളെ. കാർ ഒഴിവാക്കി പ്രകൃതി സൗഹാദർപരമായി നിങ്ങൾ നടത്തുന്ന യാത്രയുടെ ഫോ​േട്ടാ ഫേസ്​ബുക്കിലോ ഇൻസ്​റ്റാഗ്രാമിലോ പങ്കുവെക്കുകയാണ്​ ഇതിനു വേണ്ടത്​.
#UAECarFreeDay എന്ന ഹാഷ്​ടാഗ്​ ചേർക്കാനും @DMunicipality എന്നു ടാഗ്​ ചെയ്യാനും മറക്കണ്ട. സ്​മാർട്ട്​ വാച്ചാണ്​ സമ്മാനം.

ഞായറാഴ്​ച ദുബൈ നഗരസഭയുടെ നേത​ൃത്വത്തിൽ കാർ രഹിത ദിനം ആചരിക്കു​േമ്പാൾ അതിൽ പങ്കുചേർന്ന്​ ഭൂമിയോടും ഇതിലെ ജീവജാലങ്ങളോടും കൂറു കാണിക്കാൻ ഒന്നിക്കാം. കാർബൺ ബഹിർഗനമനത്തിൽ കുറവു വരുത്തി ഭൂമിക്ക്​ സാന്ത്വനമേകുന്ന കാർ രഹിത ദിനം ഇത്​ പത്താമത്തെ തവണയാണ്​ ദുബൈ നഗരസഭ ആചരിക്കുന്നത്​. കഴിഞ്ഞ വർഷം ദുബൈക്ക്​ പുറമെ അൽ​െഎൻ, അജ്​മാൻ, റാസൽഖൈമ, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ നിന്നുള്ളവരും സ്​ഥാപനങ്ങളും ദിനാചരണത്തിൽ പങ്കാളികളായിരുന്നു.

വിവിധ സർക്കാർ മന്ത്രാലയങ്ങളിലെ പ്രമുഖ ഉദ്യോഗസ്​ഥ മേധാവികളും ഇൗ ഉദ്യമത്തിന്​ പിന്തുണ അറിയിച്ച്​ വാഹനങ്ങൾ ഒഴിവാക്കുന്നുണ്ട്​. നാളെ രാവിലെ ഇത്തിസലാത്ത്​ മെട്രോ സ്​റ്റേഷനിൽ നിന്ന്​ യുനിയനിലേക്ക്​ ദുബൈ നഗരസഭാ മേധാവികളും ഉന്നത ഉദ്യോഗസ്​ഥരും മെട്രോ യാത്ര നടത്തും. തുടർന്ന്​ യൂനിയൻ പാർക്കിൽ പ്രദർശനങ്ങളും വിവിധ ബോധവത്​കരണ പരിപാടികളും അരങ്ങേറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car free daygulf newsmalayalam news
News Summary - car free day-uae-gulf news
Next Story