പ്രകൃതിയോടുള്ള കരുതലുമായി നാളെ കാർ രഹിത ദിനം
text_fieldsദുബൈ: അതിവേഗത്തോടുള്ള പ്രണയവും ആധുനിക സാേങ്കതിക വിദ്യാ വീഥിയിലെ പ്രയാണവും തുടരുേമ്പാഴും യു.എ.ഇക്ക് കൈമോശം വരാത്ത ഒന്നുണ്ട്്^ ഭൂമിയോടുള്ള കരുതൽ, പരിസ്ഥിതിയോടുള്ള കാതൽ. അതിെൻറ പ്രഖ്യാപനമായി നാളെ കാർ രഹിത ദിനം (കാർഫ്രീ ഡേ) ആചരിക്കും. ദുബൈ ജനതയുടെ വാരാന്ത്യ അവധി കഴിഞ്ഞുള്ള യാത്ര കാർ ഒഴിവാക്കി മെട്രോയിലും ബസിലും സൈക്കിളിലുമാവും. കഴിയുന്നവരെല്ലാം കാൽനടയായും യാത്ര ചെയ്യും. ദുബൈ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത് കാർഫ്രീ ഡേയിൽ അജ്മാൻ, റാസൽഖൈമ,അൽെഎൻ നഗരസഭകൾ കൂടി ചേരുന്നതോടെ കരുതലിെൻറ ഹരിത സന്ദേശം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കും.
ദുബൈ നഗരസഭയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും മാത്രം സ്വകാര്യ വാഹനങ്ങൾ നിരത്തിലറക്കാതെ 2010ലാണ് ആദ്യ കാർഫ്രീ ഡേ ദുബൈ ആചരിച്ചത്. ആദ്യ വർഷം ആയിരം കാറുകളാണ് മാറ്റി നിർത്തിയതെങ്കിൽ 2017ൽ അത് 60000 വാഹനങ്ങളായി ഉയർന്നു. 200 േലറെ സ്ഥാപനങ്ങളാണ് സജീവമായി ഇൗ ഉദ്യമത്തിൽ പങ്കുചേർന്നത്. മറ്റുള്ള എമിറേറ്റുകളിൽ മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനം ഇല്ലെന്നാകിലും മികച്ച ബദൽ സംവിധാനങ്ങൾ ഒരുക്കി പ്രകൃതി സംരക്ഷണ ദൗത്യത്തിൽ അവിടുത്തെ ഉദ്യോഗസ്ഥരും ജനതയും പങ്കാളികളാവും. പൊതു^സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റിയൽ എസ്റ്റേറ്റ്, ഹോട്ടൽ,ബാങ്കിങ് മേഖലകളിൽ നിന്നുള്ള സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയ നിശ്ചയദാർഢ്യ വിഭാഗങ്ങളിലെ ജനതയെ വരെ ഉൾക്കൊള്ളിച്ചാണ് കാർരഹിത ദിനാചരണ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
മെട്രോ, ബസ് ശൃംഖല കുറവും കാൽനട^സൈക്കിൾ യാത്ര ആശ്വാസവുമല്ലാത്ത ഇടങ്ങളിൽ ഒരു കാറിൽ കൂടുതൽ പേർ ഒത്തുചേർന്ന് സഞ്ചരിക്കും (കാർപൂളിങ്).
ദുബൈ നഗരസഭ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ നാളെ രാവിലെ മെട്രോയിൽ സഞ്ചരിച്ചാണ് നഗരസഭാ ഒാഫീസിലെത്തുക. രാവിലെ 8.15ന് യൂനിയൻ മെട്രോ പാർക്കിൽ ദിനാചരണ പരിപാടികൾ ആരംഭിക്കും. സായിദ് വർഷ പവലിയൻ, പരിസ്ഥിതി സൗഹൃദ കൂടാരം, പ്രദർശനം, കുട്ടികൾക്കുള്ള കളികളും ബോധവത്കരണവും, നിശ്ചയദാർഢ്യ സമൂഹത്തിനായുള്ള പദ്ധതികൾ, ആരോഗ്യ പരിപാലന സെഷൻ എന്നിങ്ങനെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
എന്തിനാണ് കാർ ഫ്രീ ഡേ ആചരിക്കുന്നത്
കാറുകൾ നഗരജീവിതത്തിെൻറ ഭാഗമാണ്. എന്നാൽ അവ റോഡുകൾ പൂർണമായി കൈയടക്കുന്നത് കടുത്ത ഗതാഗതക്കുരുക്കിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും ജീവിതശൈലി രോഗങ്ങൾക്കും വഴിവെക്കുന്നു. ഒരു യാത്രക്കാരൻ മാത്രമായി എത്രയധികം കാറുകളാണ് ഒാരോ റോഡിലും ചീറിപ്പായുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ ശീലമാക്കുന്നത് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പരിസ്ഥിതി നാശം തടയാനും ഏറെ സഹായിക്കും. 15 ഗാലൻ ഇന്ധന ശേഷിയുള്ള ഒരു വാഹനം 140 കിലോഗ്രാം കാർബൺ ആണ് അന്തരീക്ഷത്തിൽ പുറന്തള്ളുക. ഒരു വർഷം ശരാശരി 4 ടൺ കാർബൺ പുകയാണ് ഒരു കാറിൽ നിന്ന് പുറത്തുവരുന്നത്. കാലാവസ്ഥാ മാറ്റവും ആഗോള താപനവും വ്യാപിക്കാൻ ഇത് ഇടവരുത്തും. 60000 കാറുകൾ ഒരു ദിവസം റോഡിൽ നിന്ന് ഒഴിവാക്കിയാൽ തന്നെ 174 ടൺ കാർബൺ പുറംതള്ളുന്നത് തടയാനാവും. ജനങ്ങൾക്കിടയിൽ ഇൗ സന്ദേശം പ്രചരിപ്പിക്കാനും പൊതുഗതാഗത സംവിധാനങ്ങളുടെ ആവശ്യകതയും സവിശേഷതയും ബോധ്യപ്പെടുത്താനും കാർ രഹിത ദിനാചരണം സഹായിക്കുന്നു. കാറുകൾ ഒഴിവാക്കൽ നിർബന്ധമല്ല, പക്ഷെ ഭൂമിയുടെ സംരക്ഷണം നിർബന്ധമാണ് എന്ന ബോധ്യം ഒാരോ മനുഷ്യരിലും ഉയർത്താനും സ്വയം സന്നദ്ധരായി മുന്നോട്ടു വരുവാനുമാണ് ആഹ്വാനം. മുൻ വർഷങ്ങളിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദിനാചരണ പരിപാടിയിൽ പെങ്കടുക്കാൻ സൈക്കിളിൽ എത്തിയിരുന്നു.
ലോകത്തെ ഏറ്റവും മികച്ച പ്രകൃതി സൗഹൃദ നഗരം എന്ന സ്ഥാനത്തിന് ദുബൈ എന്തു കൊണ്ടും അർഹമാണ് എന്ന് തെളിയിക്കുന്നതാണ് കാർ രഹിത ദിനാചരണ സംഘാടനവും ജനങ്ങളുടെ പ്രതികരണവും. യു.എ.ഇ 2021 ദേശീയ അജണ്ടയുടെ മുഖ്യ പദ്ധതികളിലൊന്ന് ശുദ്ധവായു നിലവാരം ഉറപ്പാക്കലും കാർബൺ ബഹിർഗമനം തീരെ കുറക്കലുമാണല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
