Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാറുകൾ വൃത്തിയായി...

കാറുകൾ വൃത്തിയായി വെക്കുക, അല്ലെങ്കിൽ നഗരസഭ അങ്ങെടുക്കും

text_fields
bookmark_border
കാറുകൾ വൃത്തിയായി വെക്കുക, അല്ലെങ്കിൽ നഗരസഭ അങ്ങെടുക്കും
cancel

ദുബൈ: കാറുകൾ സുന്ദരമാണ്​, സൗകര്യപ്രദമാണ്​, കാറില്ലെങ്കിൽ ദുബൈയിൽ ജീവിതം തന്നെ അൽപം പ്രയാസമാണ്​^ കാര്യമൊക്കെ ശരി തന്നെ. കാർ വാങ്ങിയാൽ മാത്രം പോരാ, അവ നന്നായി പരിപാലിക്കാനും ശ്രദ്ധിക്കണം. വൃത്തിയില്ലാതെ സൂക്ഷിച്ചാലോ എവ ിടെയെങ്കിലും നിക്ഷേപിച്ചു പോയാലോ ഒക്കെ നഗരസഭയുടെ പിടിവീഴുമെന്ന ഉറപ്പ്​. ദുബൈ നഗരസഭയുടെ വേസ്​റ്റ്​ മാനേജ്​മ​െൻറ്​ വിഭാഗം ഇക്കാര്യം നല്ല കണിശതയോടെ നിരീക്ഷിച്ചു വരുന്നുണ്ട്​. വഴിയിൽ ഉത്തരവാദിത്വ രഹിതമായി നിർത്തിയിട്ട്​ പോയ 2053 വാഹനങ്ങൾ ഇൗ വർഷം ജൂലൈ വരെ മാത്രം നഗരസഭ പിടിച്ചെടുത്തിട്ടുണ്ട്​. 2018ൽ പിടിച്ചെടുത്തത്​ 3,577 വാഹനങ്ങളാണ്​.


വാഹനങ്ങൾ മാത്രമല്ല, എന്ത്​ വസ്​തുവും പൊതുസ്​ഥലങ്ങളിൽ ഉത്തരവാദിത്വ രഹിതമായി തള്ളുന്നത്​ യു.എ.ഇയിലെ നിയമപ്രകാരം ശിക്ഷാർഹമാണ്​. ദുബൈയും അബൂദബിയും ഷാർജയുമെല്ലാം സുരക്ഷിതവും വൃത്തിയിലും സൂക്ഷിക്കുന്നതി​​െൻറ ഭാഗമായി വൃത്തിഹീനമായ രീതിയിൽ വാഹനങ്ങൾ വഴിയിൽ തള്ളുന്നത്​ നഗരസഭകൾ വെച്ചുപൊറുപ്പിക്കുകയുമില്ല. ഇത്തരം വാഹനങ്ങളിൽ തെരുവുനായ്​ക്കൾ പെറ്റു പെരുകുന്നതും ലഹരി^ക്രിമിനൽ സംഘങ്ങൾ താവളമാക്കുന്നതും മറ്റൊരു തലവേദനയുമാണ്​. വൃത്തിഹീനമായ കാറുകൾക്ക്​ 500 ദിർഹമാണ്​ ദുബൈ ചുമത്തുന്ന പിഴ. റോഡുകൾ, പൊതു സ്​ഥലങ്ങൾ, പാർക്കിങ്​ മേഖലകൾ എന്നിവിടങ്ങളിൽ ചോദിക്കാനും പറയാനുമില്ലാത്ത വിധം നിർത്തിയിട്ട്​ പോയാൽ അവ പിടിച്ചെടുക്കാനും നിയമമുണ്ട്​.


വൃത്തിഹീനമായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പിടിച്ചു ​െകാണ്ടു പോവുകയല്ല രീതി. അവയിൽ മുന്നറിയിപ്പ്​ നൽകി ഒരു നോട്ടീസ്​ പതിക്കും. നോട്ടീസ്​ പതിച്ച ദിവസം മുതൽ 15 നാളിനകം അവ നീക്കം ചെയ്യുകയോ വൃത്തിയാക്കുകകയോ ചെയ്​തിട്ടില്ലെങ്കിൽ നഗരസഭയുടെ ജീവനക്കാരും വാഹനവുമെത്തി അവ കൊണ്ടു പോകും. അതോടെ കാർ ഉടമക്ക്​ നഷ്​ടപ്പെടുക​െയാന്നുമില്ല. നഗരസഭയുടെ പ്രത്യേക യാർഡിൽ അവ സൂക്ഷിക്കുകയാണ്​ ചെയ്യുക. ആറു മാസത്തിനകം നഗരസഭയിലെത്തി 1381 ദിർഹം ഫീസ്​ അടച്ചാൽ അവ തിരിച്ചെടുക്കാം. അതിനു ശ്രമിച്ചില്ലെങ്കിൽ കാര്യം കഷ്​ടമാവും. ഉടമസ്​ഥർ പോലും തിരിഞ്ഞു നോക്കാത്ത ആ വാഹനങ്ങൾ ലേലം ചെയ്യും. ശല്യമായ രീതിയിൽ വാഹനങ്ങൾ പൊതുസ്​ഥലങ്ങളിൽ ഉപേക്ഷിച്ചിരിക്കുന്നതു കണ്ടാൽ ദുബൈ നഗരസഭയുടെ 800 900 എന്ന ഹോട്ട്​ലൈൻ നമ്പറിൽ വിളിച്ച്​ വിവരം നൽകാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corporationgulf news
News Summary - car-corporation-uae-gulf news
Next Story