അമിത വേഗത്തില്‍ ഓടിയ കാറിെൻറ ചില്ല് ഇളകിത്തെറിച്ചു; ഡ്രൈവര്‍ പിടിയില്‍
text_fieldsഅബൂദബി: അമിതവേഗത്തില്‍ പാഞ്ഞ കാറിെൻറ പിന്‍ഭാഗത്തെ ചില്ല് ഇളകി തെറിച്ചുപോയി. അപകടകരമായി കാര്‍ പായിച്ചയാളെ അറസ്റ്റു ചെയ്ത അബുദബി പൊലീസ് കാര്‍ പിടിച്ചെടുത്തു. മണിക്കൂറില്‍ 187 കിലോമീറ്റര്‍ വേഗമാണ് കാറിനുണ്ടായിരുന്നത്. പൊലീസ് സ്ഥാപിച്ച ‘സ്നിപ്പര്‍’ സ്പീഡ് റഡാറില്‍ ചില്ല് തെറിച്ചുപോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡില്‍ ആഗസ്റ്റ് 15 ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്ന് അബൂദബി പൊലീസ് ഡപ്യൂട്ടി ഡയറക്ടര്‍ ലഫ്റ്റനൻറ് കേണല്‍ ഡോ. അബ്ദുല്ല അല്‍ സുവൈദി പറഞ്ഞു. പിന്നിലെ ചില്ല് മാറ്റി സ്ഥാപിച്ചപ്പോള്‍ ശരിയായ വിധത്തില്‍ ഉറപ്പിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. കാറിെൻറ എല്ലാ ഭാഗങ്ങളും പരിശോധിച്ച് അപകടരഹിതമാണെന്ന് ഉറപ്പ് വരുത്താന്‍ കാറുടമയോട് നിര്‍ദേശിച്ചിട്ടുണ്ട്. അമിതവേഗം ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്ന് വാഹനഉടമകളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാനത്തെ റോഡുകളില്‍ 300 സ്നിപ്പറുകളാണ് സ്ഥാപിച്ചിട്ടുള്ളത്.