കാറപകടം; ഖത്തറിൽ രണ്ട് സൈക്ലിസ്റ്റുകൾ മരിച്ചു
text_fieldsദീബ് അകാവി, ലാമ അൽ മൊഹ്താസിബ്
ദോഹ: രണ്ട് സൈക്ലിസ്റ്റുകൾ കാറപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാവിലെ അൽഖോർ തീരദേശ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. ലാമ അൽ മൊഹ്താസിബും ദീബ് അകാവിയുമാണ് മരണപ്പെട്ടത്. ഇരുവരുടെയും മരണത്തിൽ ഖത്തർ ഫെഡറേഷൻ ഓഫ് ബൈസിക്കിൾസ് ആൻഡ് ട്രയത്‍ലൺ അനുശോചിച്ചു. സമൂഹമാധ്യമങ്ങളിൽ ഇരുവരുടെയും ചിത്രങ്ങൾ സഹിതമാണ് ഫെഡറേഷൻ നിര്യാണവാർത്ത അറിയിച്ചത്.
ഖത്തറിലെ ഏറെ അറിയപ്പെട്ട ഇരുവരുടെയും മരണവാർത്ത സോഷ്യൽ മീഡിയയിൽ നിരവധിപേർ പങ്കിട്ടു. ലാമയുടെ നിര്യാണത്തിൽ വേദന പങ്കുവെച്ച് അത്‌ലറ്റും സഹ സൈക്ലിസ്റ്റുമായ ഹദീൽ റെയാദ് ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ എഴുതി: ‘ഇന്നലെ നമുക്കെല്ലാവർക്കും ഇരുണ്ട ദിവസങ്ങളിൽ ഒന്നായിരുന്നു. നമുക്ക് അറിയാവുന്ന ഒരാൾ ഓർമയാകുമ്പോൾ അത് ഏറെ വേദനിപ്പിക്കുന്നു. നമ്മോട് ഏറെ അടുത്തുനിൽക്കുന്ന ആളുകൾ ഇത്രപെട്ടെന്ന് അപ്രതീക്ഷിതമായി വിടപറയുമ്പോൾ അത് നമ്മുടെ ഹൃദയം തകർക്കും’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

