Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരുന്നാൾ അവധി ദിനത്തിൽ  കാസർകോട് സ്വദേശി ദൈദിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
പെരുന്നാൾ അവധി ദിനത്തിൽ  കാസർകോട് സ്വദേശി ദൈദിൽ വാഹനാപകടത്തിൽ മരിച്ചു
cancel

ദൈദ്: പെരുന്നാളാഘോഷിക്കാൻ ഖോർഫക്കാനിൽ പോയ സുഹൃത്തുക്കളുടെ കാർ ഷാർജ ദൈദിൽ അപകടത്തിൽപ്പെട്ടു കാസർകോട് സ്വദേശി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തളങ്കര പടിഞ്ഞാർ കുന്നിലെ ഹാരിസ്–ഫാത്തിമ ദമ്പതികളുടെ മകൻ ഹാത്തിബ്  ഹാരിസ്(23) ആണ് മരിച്ചത്. ജനൈദ്, തളങ്കര ബാങ്കോട്ടെ ഫാറൂഖ്, ഫയാസ് എന്നിവർക്കാണ് പരിക്കേറ്റത്​. ഇതിലൊരാളുടെ നില ഗുരുതരമാണ്.

ശനിയാഴ്ച വൈകീട്ട്​ അഞ്ചിന് രണ്ട് കാറുകളിലായി സുഹൃത്തുക്കൾ മടങ്ങുമ്പോൾ ഹാത്തിബ് സഞ്ചരിച്ച കാറിൻ്റെ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.   പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു വർഷം മുൻപ് യു.എ.ഇയിലെത്തിയ ഹാത്തിബ് ഷാർജയിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ അക്കൗണ്ടൻ്റായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് ഹാരിസ് യു.എ.ഇയില്‍ ജോലി ചെയ്യുന്നു. സഹോദരങ്ങൾ: ഹിഷാന, ഖദീജ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Car accident in sharja-Gulf news
Next Story