Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടം; മലപ്പുറം സ്വദേശി അബൂദബിയിൽ മരിച്ചു

text_fields
bookmark_border
വാഹനാപകടം; മലപ്പുറം സ്വദേശി അബൂദബിയിൽ മരിച്ചു
cancel

അബൂദബി: അബൂദബിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കാടാമ്പുഴ സ്വദേശി മരിച്ചു. മാറാക്കട പറപ്പൂർ മുക്രിയൻ ഷിഹാബുദ്ദീനാണ്​ (40) മരിച്ചത്​. അബൂദബി നാഷണൽ ഓയിൽ കമ്പനി ജീവനക്കാരനായ ഷിഹാബുദ്ദീൻ ജോലി സ്ഥലത്തേയ്ക്ക് പോകവേ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മരുഭൂമിയിലെ റിഗ് സൈറ്റിലേക്ക് (ഖനന മേഖല) പോകവേ ഓഫ്‌റോഡിൽ ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിടുകയിയിരുന്നു എന്നാണ് വിവരം.

മുക്രിയൻ യഹ്‌യയുടേയും നഫീസയുടെയും മകനായ ഷിഹാബുദ്ദീൻ കുടുംബത്തിലെ ഏക ആശ്രയമായിരുന്നു. ഭാര്യ: റൈഹാനത്ത്. മക്കൾ: ഫാത്തിമ ഷബൂബ(8), സിയ ഫാത്തിമ(5), ഷിഹാൻ മുഹമ്മദ്(2). സഹോദരങ്ങൾ: നാസർ, നദീറ, ബുഷറ. ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - car accident; native of Malappuram died in Abu Dhabi
Next Story