മരുഭൂമിയിൽ കാറപകടം: പരിക്കേറ്റവരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി
text_fieldsമരുഭൂമിയിൽ കാറപകടത്തിൽ പരിക്കേറ്റവരെ യു.എ.ഇ റസ്ക്യൂ ടീം ഹെലികോപ്ടറിൽ രക്ഷപ്പെടുത്തുന്നു
അൽഐൻ: മരുഭൂമിയിൽ കാറപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ യു.എ.ഇ റസ്ക്യൂ ടീം ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. അൽ ഐൻ സിറ്റിയിലെ മരുഭൂമിയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അബൂദബി പൊലീസിന്റെ സഹകരണത്തോടെയാണ് രക്ഷാ പ്രവർത്തനം വിജയകരമായി നടത്തിയതെന്ന് യു.എ.ഇ നാഷനൽ ഗാർഡിന്റെ നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ടീം അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെയും ഹെലികോപ്ടറിൽ ഉയർത്തിയ ശേഷം ത്വാം ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം അബൂദബി കടലിൽ ബോട്ട് തകർന്ന് കാണാതായ രണ്ടു ഏഷ്യൻ വംശജരെയും റസ്ക്യൂ ടീം ഹെലികോപ്ടറിൽ രക്ഷപ്പെടുത്തിയിരുന്നു. 30 വയസ്സുള്ള രണ്ടു പേരാണ് അപകടത്തിൽപെട്ടത്.

