Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാസല്‍ഖൈമയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

text_fields
bookmark_border
sivadas and firoz 31821
cancel
camera_altശിവദാസ്, ഫിറോസ്

റാസല്‍ഖൈമ: റാക് 611 ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികള്‍ മരിച്ചു. ദിബ്ബ മോഡേണ്‍ ബേക്കറിയിലെ ജീവനക്കാരായ കോഴിക്കോട് പുതിയങ്ങാടി സ്വദേശി നജ്മ മന്‍സിലില്‍ ഫിറോസ് പള്ളിക്കണ്ടി (46), കോഴിക്കോട് തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30നാണ്​ അപകടം.

ദിബ്ബയില്‍ നിന്ന് ഷാര്‍ജയിലെ താമസ സ്ഥലത്തേക്കുള്ള യാത്രാ മധ്യേയായിരുന്നു അപകടം. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇവർ സഞ്ചരിച്ച വാൻ ട്രെയിലറി​െൻറ പിന്നിലിടിച്ചാണ്​ അപകടം. ഫിറോസായിരുന്നു വാഹനം ഓടിച്ചിരുന്നത്. എട്ട് മാസം മുൻപാണ് ശിവദാസ് ബേക്കറിയില്‍ ഷെഫ് ആയി ജോലിയില്‍ പ്രവേശിച്ചത്. ഒരു വര്‍ഷത്തിലേറെയായി ഫിറോസ് ഇവിടെ ജോലി ചെയ്യുന്നു.

ഇമ്പിച്ചമ്മു പള്ളിക്കണ്ടി - സൈനബ് ദമ്പതികളുടെ മകനാണ് ഫിറോസ്. ഭാര്യ: സറീന. മാധവന്‍ - വിമല ദമ്പതികളുടെ മകനാണ് ശിവദാസ്. ഭാര്യ: കോമളവല്ലി (രാജി). മക്കള്‍: ഗോപിക, കീര്‍ത്തന.

റാക് ഉബൈദുല്ലാഹ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി ദിബ്ബ മോഡേണ്‍ ബേക്കറി മാനേജര്‍ അനസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Car accident in Ras Al Khaimah; Two Keralites died
Next Story