Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാസല്‍ഖൈമയില്‍ വാഹനാപകടം; ആറ് മരണം

text_fields
bookmark_border
ഈജിപ്ത്യന്‍ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്
റാസല്‍ഖൈമയില്‍ വാഹനാപകടം; ആറ് മരണം
cancel
camera_alt

അപകടത്തിൽപെട്ട കാർ 

Listen to this Article

റാസല്‍ഖൈമ: റാക് റിങ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ആറ് ഈജിപ്ത്യന്‍ തൊഴിലാളികള്‍ മരിച്ചു.ബുധനാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കിലിടിച്ചതാണ് ദുരന്ത കാരണം. വാഹനം ലൈന്‍ മാറുന്നതിനിടെ ട്രക്കിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

20നും 40നും ഇടയില്‍ പ്രായമുള്ളവരാണ് മരണപ്പെട്ടവര്‍. അഞ്ച് പേര്‍ സംഭവ സ്ഥലത്തും ഒരാളെ ഗുരുതരാവസ്ഥയില്‍ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ തുടരുന്നതിനിടെയുമായിരുന്നു അന്ത്യം. റാക് പൊലീസ് ഓപ്പറേഷന്‍ റൂമില്‍ വിവരം ലഭിച്ചയുടന്‍ പൊലീസ് പട്രോളിങും ആംബുലന്‍സ് വിഭാഗവും സംഭവ സ്ഥലത്തത്തെി രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Car accident in Ras Al Khaimah; Six deaths
Next Story