അൽഐനിൽ കാറപകടം: മൂന്ന് സ്വദേശികൾ മരിച്ചു
text_fieldsഅൽഐൻ: മുഹർറം അവധി ദിനത്തിൽ വിനോദയാത്രപോയി തിരികെ വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് സ്വദേശി കുടുംബത്തിലെ മൂന്നുപേർ മരിച്ചു. പിതാവും മകളും മകനുമാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അൽഐൻ അൽ റസീന മേഖലയിലായിരുന്നു അപകടം. അസബ എന്നറിയപ്പെടുന്ന സ്വകാര്യ റെസ്റ്റ് ഹൗസിൽനിന്ന് ബന്ധുക്കളോടൊപ്പം രാത്രി ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.
പിതാവും മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും വീട്ടുജോലിക്കാരനും ഉൾപ്പെടെ ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. അൽ റസീന മേഖലയിലെ മൺപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ വാഹനം തെന്നിമറിയുകയായിരുന്നു. അപകടത്തിൽ പിതാവും ഒരു മകനും മകളും മരിച്ചു. പരിക്കേറ്റ് മറ്റുള്ളവരെ പ്രദേശത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹം ശനിയാഴ്ച അൽ മാതാവ പള്ളിയിലെ പ്രാർഥനക്കുശേഷം ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

