ക്യാപ്സ് മഹോത്സവം 18 മുതൽ അജ്മാനിൽ
text_fieldsദുബൈ: യു.എ.ഇയിലെ ചെട്ടികുളങ്ങര അമ്മ ഭക്തരുടെ കൂട്ടായ്മയായ ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാസമിതി ദുബൈ ചാപ്റ്ററിന്റെ (ക്യാപ്സ് ദുബൈ) മഹോത്സവവും പതിനഞ്ചാമത് വാർഷികവും ജനുവരി 18,19 തീയതികളിൽ അജ്മാൻ ജർഫിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും.
ഓണാട്ടുകരയുടെ രുചിപ്പെരുമയേറുന്ന മുതിരപ്പുഴുക്ക്, അസ്ത്രം തുടങ്ങി എട്ടുകൂട്ടം വിഭവങ്ങൾ അടങ്ങിയ കഞ്ഞിസദ്യ, പ്രസിദ്ധമായ കുത്തിയോട്ടം എന്ന അനുഷ്ഠാനത്തിന്റെ കലാംശമായ കുത്തിയോട്ടപ്പാട്ടും ചുവടും, 13 തരം കെട്ടുകാഴ്ചകൾ, നാമാർച്ചനകൾ, വാദ്യമേളാഘോഷങ്ങൾ, നൃത്തകലാരൂപങ്ങൾ, വിശേഷാൽ പൂജകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് രണ്ടു ദിവസങ്ങളിലായി അരങ്ങേറുക. ഉത്സവ നടത്തിപ്പിന് പ്രസിഡന്റ് മോഹൻലാൽ വാസുദേവൻ, സെക്രട്ടറി ഹരികൃഷ്ണൻ, കൺവീനർ ഉണ്ണികൃഷ്ണപ്പിള്ള എന്നിവരടങ്ങിയ ഭരണസമിതി നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.