Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറ​മ​ദാ​നി​ൽ 33...

റ​മ​ദാ​നി​ൽ 33 സ്ഥ​ല​ങ്ങ​ളി​ൽ ദു​ബൈ​യി​ൽ പീ​ര​ങ്കി മു​ഴ​ങ്ങും

text_fields
bookmark_border
റ​മ​ദാ​നി​ൽ 33 സ്ഥ​ല​ങ്ങ​ളി​ൽ ദു​ബൈ​യി​ൽ പീ​ര​ങ്കി മു​ഴ​ങ്ങും
cancel
camera_alt

ദു​ബൈ എ​ക്സ്​​പോ സി​റ്റി​യി​ലെ റ​മ​ദാ​ൻ പീ​ര​ങ്കി(​ഫ​യ​ൽ)

ദു​ബൈ: റ​മ​ദാ​നി​ൽ ഇ​മാ​റാ​ത്തി പൈ​തൃ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​വ​രു​ന്ന പീ​ര​ങ്കി മു​ഴ​ക്കു​ന്ന ച​ട​ങ്ങ്​ ഇ​ത്ത​വ​ണ ദു​ബൈ​യി​ൽ 33 സ്ഥ​ല​ങ്ങ​ളി​ൽ അ​ര​ങ്ങേ​റും. എ​ല്ലാ വ​ർ​ഷ​വും നി​ര​വ​ധി താ​മ​സ​ക്കാ​രെ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യും ആ​ക​ർ​ഷി​ക്കാ​റു​ള്ള ച​ട​ങ്ങി​ന്‍റെ വി​വ​ര​ങ്ങ​ൾ വ്യാ​ഴാ​ഴ്ച ദു​ബൈ എ​ക്സ്​​പോ സി​റ്റി​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ഫ്താ​ർ സ​മ​യ​ത്താ​ണ്​ പീ​ര​ങ്കി മു​ഴ​ക്കാ​റു​ള്ള​ത്. ഇ​ത്ത​വ​ണ ആ​റ്​ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥി​രം പീ​ര​ങ്കി​യും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന ര​ണ്ട്​ മൊ​ബൈ​ൽ പീ​ര​ങ്കി​യു​മാ​ണു​ണ്ടാ​വു​ക.

എ​മി​റേ​റ്റി​ലെ സു​പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര ആ​ക​ർ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ സ​മീ​പ​ത്താ​യാ​ണ്​ സ്ഥി​രം പീ​ര​ങ്കി​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. എ​ക്സ്​​പോ സി​റ്റി ദു​ബൈ​യാ​ണ്​ പ്ര​ധാ​ന​പ്പെ​ട്ട പീ​ര​ങ്കി സ്ഥാ​പി​ക്കു​ന്ന സ്ഥ​ലം. വി​ദ ​ക്രീ​ക്ക്​ ഹാ​ർ​ബ​ർ, ജു​മൈ​റ ബീ​ച്ച്​ റെ​സി​ഡ​ന്റ്സ്, ദു​ബൈ ഫെ​സ്റ്റി​വ​ൽ സി​റ്റി, ബു​ർ​ജ്​ ഖ​ലീ​ഫ, ദ​മാ​ക്​ ഹി​ൽ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലും സ്ഥി​രം പീ​ര​ങ്കി മു​ഴ​ങ്ങും. ര​ണ്ട്​ മൊ​ബൈ​ൽ പീ​ര​ങ്കി​ക​ളാ​ണു​ണ്ടാ​വു​ക -ഒ​ന്ന്​ ദു​ബൈ ന​ഗ​ര​ത്തി​ലും മ​റ്റൊ​ന്ന്​ മ​ല​യോ​ര പ്ര​ദേ​ശ​മാ​യ ഹ​ത്ത​യി​ലും. ദു​ബൈ​യി​ൽ 16 സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ മൊ​ബെ​ൽ പീ​ര​ങ്കി സ​ഞ്ച​രി​ക്കു​ക. മെ​യ്​​ദാ​ൻ ഹോ​ട്ട​ൽ, സ​ത്​​വ ഗ്രാ​ൻ​ഡ്​ മോ​സ്ക്, സ​അ​ബീ​ൽ പാ​ർ​ക്ക്, ജു​മൈ​റ, ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ തു​ട​ങ്ങി​യ സു​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ൾ ഇ​തി​ലു​ൾ​പ്പെ​ടും. ഹ​ത്ത​യി​ലെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​മ​ട​ക്കം 11 സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ര​ണ്ടാ​മ​ത്തെ മൊ​ബൈ​ൽ പീ​ര​ങ്കി സ​ഞ്ച​രി​ക്കു​ക. ആ​ദ്യ​മാ​യാ​ണ്​ ഹ​ത്ത​യി​ൽ മൊ​ബൈ​ൽ പീ​ര​ങ്കി​യെ​ത്തു​ന്ന​ത്​ എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ത്ത​വ​ണ​യു​ണ്ട്.ഈ ​വ​ർ​ഷം യു.​എ.​ഇ​യു​ടെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന 1960ക​ളി​ലെ ര​ണ്ട് വി​ന്റേ​ജ് ഫ്ര​ഞ്ച് പീ​ര​ങ്കി​ക​ൾ ഇ​ഫ്താ​ർ സ​മ​യ​ത്തും ഈ​ദ് ആ​ഘോ​ഷ​വേ​ള​യി​ലും വെ​ടി​ക്കെ​ട്ടി​ന് ഉ​പ​യോ​ഗി​ക്കും. ഈ ​പീ​ര​ങ്കി​ക​ൾ 170 ഡെ​സി​ബെ​ൽ ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന​താ​ണ്. 10 കി.​മീ. അ​ക​ലെ​നി​ന്ന് വ​രെ ഇ​തി​ന്‍റെ ശ​ബ്​​ദം കേ​ൾ​ക്കാ​ൻ ക​ഴി​യും. ഇ​മാ​റാ​ത്തി പൈ​തൃ​ക​ത്തെ ആ​ഘോ​ഷി​ക്കു​ന്ന ഒ​രു അ​നു​ഭ​വ​മാ​യ എ​ക്സ്പോ സി​റ്റി​യു​ടെ ‘റ​മ​ദാ​ൻ ജി​ല്ല’​യു​ടെ തി​രി​ച്ചു​വ​ര​വും ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. റ​മ​ദാ​ൻ മാ​സം മു​ഴു​വ​ൻ സ​മൂ​ഹി​ക​ബ​ന്ധ​വും ആ​ഘോ​ഷ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ജി​ല്ല​യി​ൽ ന​ട​ക്കും.

ദു​ബൈ പൊ​ലീ​സ്​ ക​മ്യൂ​ണി​റ്റി ഹാ​പ്പി​നെ​സ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ ബ്രി. ​അ​ലി ഖ​ൽ​ഫാ​ൻ അ​ൽ മ​ൻ​സൂ​രി, സ​സ്​​പെ​ക്ട്​​സ്​ ആ​ൻ​ഡ്​ ക്രി​മി​ന​ൽ ഫി​നോ​മി​ന​ൻ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ബ്രി. ​അ​ലി സാ​ലിം അ​ൽ ശം​സി, റ​മ​ദാ​ൻ ഇ​ഫ്താ​ർ പീ​ര​ങ്കി​ക​ളു​ടെ ക​മാ​ൻ​ഡ​ർ ല​ഫ്. കേ​ണ​ൽ അ​ബ്ദു​ല്ല താ​രി​ഷ് അ​ൽ അ​മീ​മി, എ​ക്‌​സ്‌​പോ സി​റ്റി ദു​ബൈ സ്ട്രാ​റ്റ​ജി ആ​ൻ​ഡ് പ്ലാ​നി​ങ്​ സീ​നി​യ​ർ ഡ​യ​റ​ക്ട​ർ അ​ഫ്​​റ അ​ൽ സു​വൈ​ദി തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsramadanDubai Expo CityRamadan cannons
News Summary - Cannons will be fired at 33 locations in Dubai during Ramadan
Next Story