ഇഫ്താര്‍ സമയമറിയിച്ച് ഫുജൈറയിലും പീരങ്കി മുഴക്കം
text_fieldsഫുജൈറ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കിൽ പീരങ്കി മുഴക്കുന്നു.
ഫുജൈറ: ഇമാറാത്തി പെതൃകത്തിന്റെ തുടർച്ചയെ അടയാളപ്പെടുത്തി ഇഫ്താര്‍ സമയമറിയിക്കാന്‍ ഫുജൈറയിലും പീരങ്കി മുഴക്കം. ഫുജൈറ പൊലീസിന്റെ നേതൃത്വത്തിലാണ് ഇത്തവണയും ഇഫ്താർ പീരങ്കി സ്ഥാപിച്ചിട്ടുള്ളത്. ഫുജൈറ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ ആണ് പീരങ്കിയുള്ളത്. ഇഫ്താർ സമയങ്ങളിൽ പീരങ്കി മുഴക്കുന്നത് കാണാനായി നിരവധി പേരാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും ഗ്രാൻഡ് മോസ്കിൽ ഒത്തുചേരുന്നത്.
ഫുജൈറയുടെ മറ്റു പ്രദേശങ്ങളായ മസാഫി, ദിബ്ബ, മിറബ്ബ, ബിദിയ, ത്വവീന്, സിജി, ബിത്ന തുടങ്ങിയവിടങ്ങളിലും പീരങ്കി എത്തിച്ച് പാരമ്പര്യത്തിന്റെ പ്രകടനമുണ്ടാകും.
സമൂഹത്തിൽ ഐക്യവും സൗഹൃദവും വളർത്തി, പുതുതലമുറക്ക് റമദാനിലെ പാരമ്പര്യങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പാരമ്പര്യവും വിശ്വാസവും കൈകോർക്കുന്ന ഫുജൈറയിലെ ഇഫ്താർ പീരങ്കി വിശുദ്ധ മാസത്തിന്റെ ചൈതന്യം സമൂഹത്തിലാകെ പകർന്നു നൽകുന്നതുമാണ്. ഫുജൈറ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ ആയിരക്കണക്കിനാളുകളാണ് ഇഫ്താറിൽ പങ്കുചേരാൻ ഒരോ ദിവസവും എത്തിച്ചേരുന്നത്.
ദിവസവും ഫുജൈറയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും മറ്റു എമിറേറ്റ്സുകളില്‍ നിന്നുപോലും സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേർ ഇവിടെ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

