യു.എ.ഇയുടെ ഡബ്ൾ മൂൺ കാമ്പയിന് കാൻസ് പുരസ്കാരം
text_fieldsഹോപിെൻറ യാത്രക്ക് മുന്നോടിയായി യു.എ.ഇ ഒരുക്കിയ ഡബ്ൾ മൂൺ കാമ്പയിൻ (ഫയൽ ചിത്രം)
ദുബൈ: അറബ് ലോകത്തെ ആദ്യ ചൊവ്വ പര്യവേക്ഷണ പേടകമായ ഹോപ് പ്രോബിെൻറ വിക്ഷേപണത്തിന് മുന്നോടിയായി സംഘടിപ്പിച്ച 'ഡബ്ൾ മൂൺ കാമ്പയിന്' പ്രശസ്തമായ കാൻസ് ലയൺസ് ഇൻറർനാഷനൽ ഫെസ്റ്റിവൽ ഓഫ് ക്രിയേറ്റിവിറ്റിയിൽ ഔട്ട്‌ഡോർ സിൽവർ ലയൺ അവാർഡ്. മിഡ്ൽ ഈസ്റ്റിൽ നിന്ന് ആദ്യമായി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ചൊവ്വയുടെ ഇരട്ട ഉപഗ്രഹങ്ങളായ ഫോബോസ്, ഡീമോസ് എന്നിവയെ ദുബൈയിലെ ആകാശത്ത് പ്രദർശിപ്പിച്ചതാണ് പുരസ്കാരത്തിന് അർഹമായത്. 90 രാജ്യങ്ങളിലെ 29,000 എൻട്രികളെ മറികടന്നാണ് യു.എ.ഇ പുരസ്കാരം സ്വന്തമാക്കിയത്.
യു.എ.ഇ ഗവൺമെൻറ് മീഡിയ ഓഫിസാണ് കാമ്പയിൻ സംഘടിപ്പിച്ചത്. ഹോപ്പിെൻറ യാത്രക്ക് ആവേശം പകരാൻ ലക്ഷ്യമിട്ടായിരുന്നു ഡബ്ൾ മൂൺ കാമ്പയിൻ. സാമൂഹിക മാധ്യങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ഇത് ഷെയർ ചെയ്തിരുന്നു. രാജ്യത്തിെൻറ പ്രചോദനാത്മക പദ്ധതികളിൽ പൊതുജനങ്ങളെ പങ്കാളികളാക്കുന്നതിനും ഭാവി തലമുറയെ ഇതിലേക്ക് ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ഗവൺമെൻറ് മീഡിയ ഓഫിസ് ചെയർമാൻ സയീദ് അൽ ഈറ്റർ പറഞ്ഞു. ഫെബ്രുവരിയിൽ ഹോപ് പ്രോബ് ചൊവ്വയിൽ എത്തുന്നതിന് മുന്നോടിയായി 'അറബ് ടു മാർസ്' എന്ന ടാഗ്ലൈനിൽ നിരവധി പ്രചാരണ പദ്ധതികൾ മീഡിയ ഓഫിസ് നടപ്പാക്കിയിരുന്നു.
ചൊവ്വയിലെ ഇങ്ക് പാസ്പോർട്ട് സ്റ്റാമ്പ്, നവജാത ശിഷുക്കൾക്ക് ബഹിരാകാശ സ്യൂട്ട് തുടങ്ങിയവ ഇതിെൻറ ഭാഗമായിരുന്നു. കാൻസ് ഫിലിം ഫെസ്റ്റിവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടത്തുന്ന വാർഷിക ഇവൻറാണ് കാൻസ് ലയൺസ് ഇൻറർനാഷനൽ ഫെസ്റ്റിവൽ. 1954ൽ തുടങ്ങിയ പരിപാടി പരസ്യ, ക്രിയേറ്റീവ് മേഖലയിലെ ഏറ്റവും വലിയ ഇവൻറുകളിൽ ഒന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

