Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightല​ഗേ​ജി​ൽ ക​ഞ്ചാ​വ്​:...

ല​ഗേ​ജി​ൽ ക​ഞ്ചാ​വ്​: വി​മാ​ന യാ​ത്ര​ക്കാ​ര​ന്​ 10,000 ദി​ർ​ഹം പി​ഴ

text_fields
bookmark_border
fine
cancel

ദു​ബൈ: ക​ഞ്ചാ​വു​മാ​യി ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ യു​വാ​വി​ന്​ 10,000 ദി​ർ​ഹം പി​ഴ ശി​ക്ഷ വി​ധി​ച്ച്​ ദു​ബൈ കോ​ട​തി. 25കാ​ര​നാ​യ യൂ​റോ​പ്യ​ൻ പൗ​ര​നാ​ണ്​ ശി​ക്ഷ ല​ഭി​ച്ച​ത്​. ക​ഞ്ചാ​വും ക​ഞ്ചാ​വ്​ ചെ​ടി ക​ട്ട്​ ചെ​യ്യാ​നാ​യി നി​ർ​മി​ച്ച ഉ​പ​ക​ര​ണ​വു​മാ​ണ് ഇ​യാ​ളി​ൽ നി​ന്ന്​​ പി​ടി​കൂ​ടി​യി​രു​ന്ന​ത്​.

തു​ട​ർ​ന്ന്​ ​എ​യ​ർ​പോ​ർ​ട്ട്​ ക​സ്റ്റം​സ്​ പ്രാ​ഥ​മി​ക കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി 10,000 ദി​ർ​ഹം പി​ഴ​യും നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കാ​നും ഉ​ത്ത​ര​വി​ട്ടു.

ഇ​തി​നെ​തി​രെ പ്ര​തി ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച ദു​ബൈ കോ​ട​തി പി​ഴ​ശി​ക്ഷ ശ​രി​വെ​​ച്ചെ​ങ്കി​ലും നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കാ​നു​ള്ള ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി. നാ​ട്ടി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ഞ്ചാ​വ്​ യു.​എ.​ഇ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ അ​ബ​ദ്ധ​ത്തി​ൽ ല​ഗേ​ജി​ൽ അ​ക​പ്പെ​ട്ട​താ​ണെ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ വാ​ദം.

എ​ന്നാ​ൽ, യു.​എ.​ഇ​യി​ൽ നി​രോ​ധി​ച്ച മ​രു​ന്ന്​ കൈ​വ​ശം​വെ​ച്ച​തി​ന്​ പി​ഴ ഈ​ടാ​ക്കി​യ പ്രാ​ഥ​മി​ക കോ​ട​തി ന​ട​പ​ടി ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ പേ​രി​ൽ ക്രി​മി​ന​ൽ റെ​ക്കോ​ഡി​ല്ലെ​ന്ന ഇ​യാ​ളു​ടെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കാ​നു​ള്ള ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി​യ​ത്.

ദു​ബൈ​യി​ൽ വ​ന്നി​റ​ങ്ങി​യ യു​വാ​വി​ന്‍റെ ല​ഗേ​ജി​ൽ മ​രു​ന്നു​ക​ൾ​ സൂ​ക്ഷി​ച്ച ബോ​ക്സി​ലാ​ണ്​ കാ​പ്​​സ്യൂ​ൾ രൂ​പ​ത്തി​ൽ സൂ​ക്ഷി​ച്ച ആ​യു​ർ​വേ​ദ ഗു​ളി​ക​ക​ൾ എ​യ​ർ​പോ​ർ​ട്ട്​ ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്​ ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​യി​ൽ ഇ​ത്​ ക​ഞ്ചാ​വാ​ണെ​ന്ന്​ തെ​ളി​യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsfinePassengercannabis
News Summary - Cannabis in luggage: Passengers fined Dh10,000
Next Story