Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ...

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച സൈ​നി​ക​ർ​ക്ക്​ ഇ​ന്ത്യ​ൻ സ​മൂ​ഹം ആദരാഞ്​ജലി അ​ർ​പ്പി​ച്ചു

text_fields
bookmark_border
ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച സൈ​നി​ക​ർ​ക്ക്​ ഇ​ന്ത്യ​ൻ സ​മൂ​ഹം ആദരാഞ്​ജലി അ​ർ​പ്പി​ച്ചു
cancel
camera_alt?????????????????????? ???????????????? ??????????????? ???????????????????????????????? ?????????????? ??????????????? ????????

അ​ബൂ​ദ​ബി: ക​ശ്​​മീ​രി​ലെ പു​ൽ​വാ​മ​യി​ൽ വ്യാ​ഴാ​ഴ്​​ച​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട് ട ​സൈ​നി​ക​ർ​ക്ക്​ ഇ​ന്ത്യ​ൻ സ​മൂ​ഹം അ​ന്ത്യാ​ഞ്​​ജ​ലി​യ​ർ​പ്പി​ച്ചു. അ​ബൂ​ദ​ബി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി, ദ ു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ സൈ​നി​ക​ർ​ക്ക്​ ആ​ദ​ര​വ്​ അ​ർ​പ്പി​ക്കാ​ൻ ഞാ ​യ​റാ​ഴ്​​ച പ്ര​ത്യേ​ക ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സൈ​നി​ക​രെ സ്​​മ​രി​ച്ച്​ നൂ​റു​ക​ണ​ക്കി​ന്​ മെ​ഴു​കു​തി​രി ക​ത്തി​ച്ചു. രാ​ഷ്​​ട്രം മു​ഴു​വ​ൻ സ​ർ​ക്കാ​റി​നും സു​ര​ക്ഷാ സൈ​നി​ക​ർ​ക്കും പി​ന്നി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന്​ അം​ബാ​സ​ഡ​ർ ന​വ്​​ദീ​പ്​ സി​ങ്​ സൂ​രി ച​ട​ങ്ങി​ലെ പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു.

എ​ല്ലാ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും പ്ര​സ്​​താ​വ​ന പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തും ഇ​ക്കാ​ര്യ​മാ​ണ്. അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ഇ​ന്ത്യ​ക്ക്​ ശ​ക്​​ത​മാ​യ പി​ന്തു​ണ​യാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ ആ​ദ്യം ത​ന്നെ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച രാ​ഷ്​​ട്ര​ങ്ങ​ളി​ലൊ​ന്നാ​ണ്​ യു.​എ.​ഇ. വാ​ട്​​സാ​പ്പി​ലൂ​ടെ​യും മ​റ്റു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​ച​രി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ ഭി​ന്നി​പ്പി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ലും ഉൗ​ഹാ​പോ​ഹ​ങ്ങ​ളി​ലും ​പെ​ടാ​തെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സൂ​രി പ​റ​ഞ്ഞു.

ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കോ​ൺ​സു​ൽ ജ​ന​റ​ൽ വി​പു​ൽ സം​സാ​രി​ച്ചു. നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ളാ​ണ്​ സൈ​നി​ക​ർ​ക്ക്​ അ​ന്ത്യാ​ഞ്​​ജ​ലി​യ​ർ​പ്പി​ക്കാ​ൻ കോ​ൺ​സു​ലേ​റ്റി​ൽ എ​ത്തി​യ​ത്. കോ​ൺ​സു​ലേ​റ്റ്​ ഒാ​ഡി​റ്റോ​റി​യ​ത്തി​ലെ സ്​​ക്രീ​നി​ൽ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ ഫോ​​േ​ട്ടാ പ്ര​ദ​ർ​ശി​പ്പി​ച്ചു പു​ഷ്​​പാ​ർ​ച്ച​ന ന​ട​ത്തി. മെ​ഴു​കു​തി​രി തെ​ളി​യി​ക്ക​ലും മൗ​ന പ്രാ​ർ​ഥ​ന​യു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscandle
News Summary - candle-uae-gulf news
Next Story