അർബുദം അതിജീവിച്ചവർക്ക് സൗജന്യ ശസ്ത്രക്രിയ
text_fieldsദുബൈ: സ്തനാർബുദത്തെ അതിജീവിച്ചവർക്ക് ആവശ്യമായ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു കൊടുക്കുന്ന പദ്ധതിക്ക് അവിവോ ഗ്രൂപ്പ് തുടക്കം കുറിച്ചു. രോഗത്തിൽ നിന്ന് മുക്തമായവർക്ക് ആത്മവിശ്വാസം പകരുവാനും സാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങുവാനും ഇൗ സൗന്ദര്യവർധക ശസ്ത്രക്രിയ സഹായിക്കുമെന്ന് അവിവോ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ദിൽഷാദ് അലി വ്യക്തമാക്കി. ഏറ്റവും വിദഗ്ധരായ പ്ലാസ്റ്റിക് സർജൻമാരാണ് ഇതു നിർവഹിക്കുക. ബ്രെസ്തെറ്റിക എന്ന പേരിൽ കാമ്പയിനു തുടക്കമിട്ടതായും ഡോ. അലി പറഞ്ഞു. രോഗത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനൊപ്പം ആത്മവിശ്വാസം പ്രധാനം ചെയ്യുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
ഇൗ വർഷം മാത്രം യു.എ.ഇയിൽ 4,500 കാൻസർ കേസുകൾ നിർണയം ചെയ്തിട്ടുണ്ടെന്നും അതിൽ 20 ശതമാനവും സ്തനാർബുദമാണെന്നും ഡോ. ലൈല അൽ ജാസ്മി പറഞ്ഞു. ഡോ. മറിയോ റുസ്സോ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.